|    Sep 21 Thu, 2017 7:19 pm
FLASH NEWS

ബാബുകുമാര്‍ വധശ്രമക്കേസ്: ഡിവൈഎസ് പി വിടുതല്‍ ഹരജി നല്‍കി

Published : 13th July 2017 | Posted By: fsq

 

തിരുവനന്തപുരം: ഹെഡ്‌കോണ്‍സ്റ്റബിള്‍ ബാബുകുമാര്‍ വധശ്രമക്കേസിലെ ആറാംപ്രതി ഡിവൈഎസ്പി എം സന്തോഷ് നായര്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ വിടുതല്‍ ഹരജി നല്‍കി. ഹരജി 18ന് കോടതി പരിഗണിക്കും. 2011 ജനുവരി 11ന് രാവിലെ 10നാണ് കൊല്ലത്തെ ബാബുകുമാറിന്റെ വീടിന് മുമ്പില്‍വച്ച് കേസിലെ ഒന്നാംപ്രതി വിനീഷ് എന്ന ജിണ്ട അനി മോട്ടോര്‍ ബൈക്കിലെത്തി കൊല്ലാന്‍ ശ്രമിച്ചത്. 2009ല്‍ കൊല്ലം ഗസ്റ്റ്ഹൗസില്‍ വച്ച് മധ്യപിച്ചിരുന്ന ഡിവൈഎസ്പി സന്തോഷ് നായര്‍, കണ്ടയ്‌നര്‍ സന്തോഷ് എന്നിവര്‍ അനാശ്യാസ്യം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പ്രാദേശിക ലേഖകനായ വി വി ഉണ്ണിത്താന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ബാബുകുമാറിനെ വിളിച്ച് പറഞ്ഞതോടെ പോലിസ് ഇവര്‍ക്കെതിരെ കേസെടുത്തു. ഈ വൈരാഗ്യത്തില്‍ ബാബുകുമാറിനെ കൊല്ലാന്‍ കണ്ടയ്‌നര്‍ സന്തോഷും ഡിവൈഎസ്പി സന്തോഷ് നായരും ചേര്‍ന്ന് ജിണ്ട അനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് സിബിഐ കേസ്. വിനീഷ് എന്ന ജിണ്ട അനി, കണ്ടയ്‌നര്‍ സന്തോഷ് എന്ന സന്തോഷ് കുമാര്‍, പെന്റി എഡയില്‍, പുഞ്ചിരി മഹേഷ് എന്ന മഹേഷ്, എസ് വിജയന്‍, ഡിവൈഎസ്പി എം സന്തോഷ് നായര്‍, എ സുദര്‍ശന്‍ എന്നീ ഏഴുപേരാണ് കേസിലെ പ്രതികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക