|    Sep 25 Mon, 2017 11:48 am
FLASH NEWS
Home   >  National   >  

ബാബാ രാംദേവിന്റെ ന്യൂഡില്‍സിന് അംഗീകാരം നല്‍കിയിട്ടില്ല: ഭക്ഷ്യ സുരക്ഷാ വകുപ്പ്

Published : 19th November 2015 | Posted By: swapna en

ramdevന്യൂഡല്‍ഹി:യോഗാ ഗുരു ബാബാ രാംദേവ് വിപണിയിലിറക്കിയ പതഞ്ജലി ആട്ട ന്യൂഡില്‍സ് വിവാദത്തില്‍. പതഞ്ജലി ഇന്‍സ്റ്റന്റ് ആട്ട ന്യൂഡില്‍സിന് ഫുഡ് സേഫ്റ്റി ആന്റ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.
പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന അനുമതി പതഞ്ജലി ന്യൂഡില്‍സ് വാങ്ങിയിട്ടില്ലെന്ന്  എഫ്എസ്എസ്എഐ  ചെയര്‍പേഴ്‌സണ്‍ ആശിഷ് ബഹുഗുണ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അംഗീകാരം നേടാത്ത കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉല്‍പ്പന്നത്തിന് ലൈസന്‍സ് നല്‍കുന്നതുപോലെയല്ല അംഗീകാരം നല്‍കുന്നത്. പരിശോധനയ്ക്കു ശേഷമേ അംഗീകാരം നല്‍കുകയുള്ളൂവെന്നും ബഹുഗുണ പറഞ്ഞു. ഈ മാസം 16നാണ് പതഞ്ജലി ന്യൂഡില്‍സ് വിപണിയിലെത്തിയത്. 15 രൂപയാണ് പാക്കറ്റിന് വില.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക