|    Sep 25 Tue, 2018 4:56 pm
FLASH NEWS
Home   >  National   >  

ബാബാ രാംദേവിനെതിരേ അറസ്റ്റ് വാറന്റ്

Published : 12th May 2017 | Posted By: shins

ചണ്ഡിഗഡ്: യോഗ ഗുരു ബാബാ രാംദേവിനതിരേ റോഹ്തക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. സദ്ഭാവന റാലിയില്‍ പങ്കെടുക്കവെ നിയമം വിലക്കുന്നില്ലായിരുന്നെങ്കില്‍ ‘ഭാരത് മാതാ കീ ജയ്’ എന്നു പറയാന്‍ തയ്യാറാവാത്ത ലക്ഷക്കണക്കിനാളുടെ തല താന്‍ അറുത്തെടുക്കുമായിരുന്നു എന്ന വിവാദപ്രസ്താവനയെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ്സ് നേതാവ് സുഭാഷ് ബത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss