ബാബറി മസ്ജിദ്: മധ്യസ്ഥനാകാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Published : 21st March 2017 | Posted By: mi.ptk

ന്യൂഡല്‍ഹി:അയോധ്യ കേസില്‍ മധ്യസ്ഥനാകാന്‍ തയ്യറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ .അയോധ്യയിലെ രാമക്ഷേത്രം, ബാബറി മസ്ജിദ് വിഷയത്തില്‍ കോടതിക്ക് പുറത്ത് ചര്‍ച്ച നടത്തി ഒത്തുതീര്പ്പാണം. വിഷയം മതപരവും വൈകാരികവുമാണ്. ഇരുവിഭാഗത്തിനും സമ്മതമാണെങ്കില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് എത്രയും വേഗം അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി മധ്യസ്ഥതക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഹരജിയില്‍ മാര്‍ച്ച് 31ന് കോടതി വീണ്ടും വാദം കേള്‍ക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.