|    Oct 23 Tue, 2018 11:33 pm
FLASH NEWS
Home   >  National   >  

ബാബറി മസ്ജിദ് കേസിലെ മുഖ്യ ഹരജിക്കാരന്‍ മഹന്ത് ഭാസ്‌കര്‍ അന്തരിച്ചു

Published : 16th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ബാബറി  മസ്ജിദ് കേസിലെ മുഖ്യ ഹരജിക്കാരിലൊരാളായ
മഹന്ത് ഭാസ്‌കര്‍ ദാസ്(89)അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഫൈസാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
നിര്‍മോഹി അഘാഡയുടെ തലവനാണ് മഹന്ത് ഭാസ്‌കര്‍. ബാബറി  മസ്ജിദ് സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥര്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് 1959ലാണ് നിര്‍മോഹി അഘാഡ കേസ് നല്‍കിയത്.
യുപി ഫൈസാബാദിലെ നാക ഹനുമാന്‍ ഗാധി ക്ഷേത്രത്തിലെ പുരോഹിതന്‍ കൂടിയാണ് മഹന്ത് ഭാസ്‌കര്‍. മൃതദേഹം നാക ഹനുമാന്‍ ഗാധിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം അയോധ്യയിലെ സരയൂ തീരത്ത് സംസ്‌കരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss