|    Oct 20 Fri, 2017 12:01 am
Home   >  National   >  

ബാബറി മസ്ജിദ് കേസിലെ അന്തിമവാദം ഡിസംബര്‍ അഞ്ചിന് ആരംഭിക്കും

Published : 11th August 2017 | Posted By: shins

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ അന്തിമവാദം ഡിസംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് സുപ്രീംകോടതി. കേസിലെ രണ്ട് കക്ഷികളും സമയക്രമം പാലിക്കണമെന്ന് നിര്‍ദേശിച്ച കോടതി അന്തിമവാദം തുടങ്ങിയാല്‍ കേസ് പിന്നീട് മാറ്റിവെക്കില്ലെന്നും വ്യക്തമാക്കി. അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്ന് കക്ഷികള്‍ക്കായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. രേഖകള്‍ വിവര്‍ത്തനം ചെയ്യുന്നതിന് ഹരജിക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും ആവശ്യം കോടതി അംഗീകരിച്ചില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക