|    Dec 12 Wed, 2018 7:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാബരി മസ്ജിദ് വോട്ട്ബാങ്കാക്കരുത്: ജമാഅത്ത് ഫെഡറേഷന്‍

Published : 27th November 2018 | Posted By: kasim kzm

കൊല്ലം: മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചിഹ്നമായിരുന്ന ബാബരി മസ്ജിദ് തകര്‍ത്ത് രാജ്യത്തെ മതേതര-ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ പൊളിച്ച് ഫാഷിസ്റ്റ് ശക്തികള്‍ ഇപ്പോള്‍ സുപ്രിംകോടതിയെ പോലും വെല്ലുവിളിച്ച് മാരകായുധങ്ങളുമായി അഴിഞ്ഞാടുകയാണെന്ന് ജമാഅത്ത് ഫെഡറേഷന്‍.
കോടതിവിധി അംഗീകരിക്കില്ലെന്നും ബാബരിഭൂമിയില്‍ രാമക്ഷേത്രം പണിയുമെന്നും പ്രഖ്യാപിച്ച് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്ന സ്ഥിതി അരാജകത്വം സൃഷ്ടിക്കാനും വര്‍ഗീയത ആളിക്കത്തിച്ച് കലാപത്തിനു വേദിയൊരുക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. അടുത്തു വരുന്ന തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ കരുതിക്കൂട്ടി നടത്തുന്ന ഈ തീക്കളി രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒന്നിച്ച് അണിചേര്‍ന്ന് അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങണം.
ന്യൂനപക്ഷ സമുദായങ്ങളെ കരുതിക്കൂട്ടി കടന്നാക്രമിക്കാനുള്ള ഈ പദ്ധതി അവസാനിപ്പിക്കാന്‍ എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളും രംഗത്തിറങ്ങണമെന്നും ഡിസംബര്‍ 6ന് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കണമെന്നും ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss