|    Aug 17 Fri, 2018 5:35 am
Home   >  Todays Paper  >  page 7  >  

ബാബരി മസ്ജിദ് ഭൂമി; സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം തള്ളി

Published : 4th July 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യംസ്വാമിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. ഹരജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും മറ്റൊരിക്കല്‍ ഈ കോടതി മുമ്പാകെ ഇക്കാര്യം സൂചിപ്പിക്കൂവെന്നും ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പറഞ്ഞു.
ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന 2010 മെയിലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന 14 ഹരജികളാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss