|    Oct 16 Tue, 2018 11:27 am
FLASH NEWS

ബാബരി മസ്ജിദ് പുനസ്ഥാപിക്കും: ഉസ്മാന്‍ പെരുമ്പിലാവ്‌

Published : 7th December 2017 | Posted By: kasim kzm

കൊല്ലം:  ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി എന്നാണോ അവസരം ലഭിക്കുക, അന്ന് ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്്മാന്‍ പെരുമ്പിലാവ്. അന്യായമായി തകര്‍ക്കപ്പെടുന്ന ക്ഷേത്രങ്ങളുടേയും ചര്‍ച്ചുകളുടേയും കാര്യത്തിലും പാര്‍ട്ടി നിലപാട് ഇതാണെന്നും അദ്ദേഹം പറഞ്ഞു.  ബാബരി മസ്ജിദ് ധ്വംസനത്തിന്റെ 25ാം വാര്‍ഷികത്തില്‍ എസ്ഡിപിഐ കൊല്ലം മണ്ഡലം കമ്മിറ്റി ചിന്നക്കടയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് ഇന്ത്യയിലെ മുസ്്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. ഇന്ത്യയിലെ നിയമ-ഭരണ സംവിധാനങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ബാബരി മസ്ജിദ്. 1992ല്‍ ബാബരി മസ്ജിദ് സംഘപരിവാരം തകര്‍ത്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു രാജ്യത്തിന് നല്‍കിയ ഉറപ്പായിരുന്നു മസ്ജിദ് പുനര്‍നിര്‍മിക്കുമെന്നും സംഘപരിവാരം തീര്‍ത്ത താല്‍ക്കാലിക ഷെഡ് പൊളിച്ചുനീക്കുമെന്നും. എന്നാല്‍ 25 വര്‍ഷം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. എങ്ങനെയാണ് ഈ ജനത ഇന്ത്യയിലെ ഭരണാധികാരികളെ വിശ്വസിക്കുന്നത്്. ബാബരി മസ്ജിദ് പ്രശ്‌നം ഇന്ത്യയിലെ മുസ്്‌ലിം-ഹിന്ദു പ്രശ്‌നമായി ലഘൂകരിക്കാന്‍ ഇവിടുത്തെ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചു. ഭരണകൂടവും അതിന് വഴിമരുന്നിട്ടു. അധികാരത്തിനുള്ള വളക്കൂറുള്ള വിഷയമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും ബാബരി വിഷയത്തെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ നടന്ന മുഴുവന്‍ വര്‍ഗ്ഗീയ ലഹളയുടെ ഒരു വശത്ത് ആര്‍എസ്എസാണ്. അവരാണ് ബാബരി മസ്ജിദ് തകര്‍ത്തതും. രാമക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന് ആരോപണം ഉന്നയിക്കുന്ന ആര്‍എസ്എസ്സിന് ഇതുവരേയും ഒരു തെളിവും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കലും നീതിപരമായ നിലപാട് ഒരു കോടതിയും ബാബരി വിഷയത്തില്‍ എടുത്തിട്ടില്ല. ബാബരി മസ്ജിദില്‍ ബാങ്ക് വിളിച്ചതിന് മുസല്‍മാനെ രണ്ട് വര്‍ഷം ശിക്ഷിച്ച ഫൈസാബാദ് കോടതി പൂജ നടത്തുന്നതിന് അനുമതി നല്‍കുകയാണ് ചെയ്തത്. കൃത്യമായ ആസൂത്രണത്തോടെയാണ് ആര്‍എസ്എസ് ബാബരി മസ്ജിദ് പൊളിച്ചത്. എത്ര തലമുറ പിന്നിട്ടാലും ഇക്കാര്യം എസ്ഡിപിഐ ഈ ജനതയോട് പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് നുജുമുദ്ദീന്‍ അഞ്ചുമുക്ക് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്് സലിം റഷാദി, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് എന്‍ നിസാര്‍, എസ്ഡിപി ഐ മണ്ഡലം സെക്രട്ടറി ഷെഫീഖ് കരുവ, കിളികൊല്ലൂര്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് റഹിം പത്തായക്കല്ല്, വഹാബ് മുതിരപറമ്പ്, ഹബീഹ് കൊല്ലം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss