|    Dec 15 Fri, 2017 9:19 pm
FLASH NEWS

ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് ഭരണകൂടം രാജ്യത്തോട് വാക്കുപാലിക്കണം: അജ്മല്‍ ഇസ്മയില്‍

Published : 7th December 2017 | Posted By: kasim kzm

കോട്ടയം: ഹിന്ദുത്വ ഭീകരര്‍ തല്ലിത്തകര്‍ത്ത ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുമെന്ന രാജ്യത്തെ ജനങ്ങളോട് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു. ബാബരി രക്തസാക്ഷിത്വത്തിന്റെ 25ാം വാര്‍ഷികത്തില്‍ പാര്‍ട്ടി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണം യാഥാര്‍ഥ്യമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി എ മുഹമ്മദ് ബഷീര്‍ അധ്യക്ഷ വഹിച്ചു. ജില്ലാ പ്രസിഡന്റ് യു നവാസ്, ജില്ലാ കമ്മിറ്റിയംഗം പി എ അഫ്‌സല്‍, മണ്ഡലം സെക്രട്ടറി ഷെഫീഖ് റസാഖ്, ബഷീര്‍ ഇല്ലിക്കല്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, എം എസ് ഷാജി സംസാരിച്ചു. ഈരാറ്റുപേട്ട: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, രാജ്യത്തെ പുനര്‍നിര്‍മിക്കുന്ന എന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കെബീര്‍ വെട്ടിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കീഴേടം, എസ്ഡിടിയു മേഖല പ്രസിഡന്റ് സഫിര്‍ കുരുവനാല്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബിനു നാരായണന്‍, സുബൈര്‍ വെള്ളാപള്ളില്‍, ഷൈല അന്‍സാരി, തീക്കോയി ഗ്രാമപ്പഞ്ചായത്ത് മെംബര്‍ കെ കെ പരിക്കൊച്ച്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷന്‍ സെക്രട്ടറി കെ കെ ഇബ്രാഹിം കുട്ടി, ഒ എ ഹാരിസ് സംസാരിച്ചു.കാഞ്ഞിരപ്പള്ളി: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ പ്രതിഷേധ ധര്‍ണ നടത്തി. എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അശറഫ് ആലപ്ര അധ്യക്ഷത വഹിച്ചു. പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.എസ്ഡിപിഐ ജില്ലാ ഖജാന്‍ജി സിയാദ് വാഴൂര്‍, എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ഷിജാസ് ബഷീര്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി വി എസ് അഷ്‌റഫ്, കങ്ങഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ പത്തനാട്, സെക്രട്ടറി അജീബ് കാരമല, വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വാഴൂര്‍, ഹാരിസ് ചാമംപതാല്‍ സംസാരിച്ചു.ചങ്ങനാശ്ശേരി:  ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജങ്ഷനില്‍  ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി അലിയാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് ഹസന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റെസി പറക്കവെട്ടി, എസ്ഡിടിയു മേഖലാ പ്രസിഡന്റ് ബിജു പി കെ, എസ്ഡിപിഐ ജില്ലാ ക മ്മിറ്റിയംഗംബിജു അബാബീല്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക