|    Jan 16 Mon, 2017 10:50 pm
FLASH NEWS

ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Published : 7th December 2015 | Posted By: SMR

മണ്ണഞ്ചേരി: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണഞ്ചേരിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സാലിഹ് മൗലവി ഉദ്ഘാടനം ചെയ്തു. സംഘപരിവാര ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് 23 വര്‍ഷം പിന്നിടുന്നു.
1992 ഡിസംബര്‍ ആറിനാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന മസ്ജിദ് തല്ലിതകര്‍ത്തത്. സംഭവം നടന്നപ്പോള്‍ അന്ന് ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുകയും പള്ളി പൂര്‍വ സ്ഥിതിയില്‍ ആക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഭരണാധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായില്ല.
നീതിപൂര്‍വമായ നടപടി ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് അബ്ദുള്‍ വാഹിദ് മൗലവി അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഷെബീര്‍ഖാന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. പോപുലര്‍ ഫ്രണ്ട് ജില്ലാപ്രസിഡന്റ് കെ എസ് സിറാജുദ്ദീന്‍, എസ്ഡിപിഐ ജില്ലാപ്രസിഡന്റ് കെ എസ് ഷാന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക