|    Oct 17 Wed, 2018 12:40 pm
FLASH NEWS

ബാബരി മസ്ജിദ് ധ്വംസനം: എസ്ഡിപിഐ ധര്‍ണ

Published : 7th December 2017 | Posted By: kasim kzm

താമരശ്ശേരി: ബാബരി മസ്ജിദ്, വഞ്ചനയുടെ 25 വര്‍ഷങ്ങള്‍ എന്ന പ്രമേയവുമായി എസ്ഡിപിഐ ബാലുശ്ശേരി  മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൂനൂരില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ജില്ലാ കമ്മറ്റി അംഗം റസാഖ് കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാഹിന്‍ അത്തോളി, അഷ്‌റഫ് എകരൂല്‍, പിഎഫ്‌ഐ ഏരിയ പ്രസിഡന്റ് പി ടി അഹമ്മദ്, ആള്‍ ഇന്ത്യാ ഇമാം കൗണ്‍സില്‍ അംഗം ബഷീര്‍ മുസ്‌ലിയാര്‍, മുഹമ്മദ് , റാഷിദ് പി ടി, ഷറഫുദ്ധീന്‍ സംസാരിച്ചു. പുതുപപ്പാടി: ഈങ്ങാപ്പുഴയില്‍ നടന്നതിരുവമ്പാടി മണ്ഡലം പ്രതിഷേധ ധര്‍ണ ജില്ല കമ്മറ്റി അംഗം എം അഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ മമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്് ടി പി മുഹമ്മദ്,  ഫൗസിയ സലീം കാരാടി, അബ്ദുല്‍ നാസര്‍ ലത്വീഫി, മണ്ഡലം സെക്രട്ടറി പി കെ ഉസ്മാന്‍ അലി, പിഎഫ്‌ഐ ഏരിയാ പ്രസിഡന്റ് മുക്കം ബാബു, ഷുഹൈബ് ഈങ്ങാപ്പുഴ , എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് അനസ് കുരിക്കള്‍ സംസാരിച്ചു.കൊടുവള്ളി: ബാബരി മസ്ജിദിന്റെ ധ്വംസനത്തിലൂടെ രാജ്യം അപമാനിക്കപ്പെട്ടതിന്റെ ഇരുപത്തി അഞ്ചാം വര്‍ഷികത്തില്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക എന്ന ആവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ്ണ നടത്തി .ജാഫര്‍ പരപ്പന്‍പൊയില്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മണ്ഡലം സെക്രട്ടറി സിദ്ധീഖ് കരുവമ്പൊയില്‍ വിഷയം അവതരിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി നിസാര്‍ അഹമ്മദ് , എന്‍ഡബ്ലൂഎഫ് ജില്ലാ പ്രസിഡന്റ്് റംല ടീച്ചര്‍ , എസ്ഡിടിയു ജില്ലാ ഖജാഞ്ചി സിദ്ധീഖ് താമരശ്ശേരി , ഇമാംസ് കൗണ്‍സില്‍ ഏരിയാ പ്രസിഡന്റ് അബ്ദുല്ല മുസ്‌ല്യാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss