|    Dec 15 Fri, 2017 4:23 am
FLASH NEWS

ബാബരി മസ്ജിദ് ദിനംമണ്ഡലം കേന്ദ്രങ്ങളില്‍ എസ്ഡിപിഐ ധര്‍ണ

Published : 1st December 2017 | Posted By: kasim kzm

കൊച്ചി: “’ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, ഇന്ത്യയെ പുനര്‍നിര്‍മിക്കുക’” എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ഡലം കേന്ദ്രങ്ങളില്‍ ഡിസംബര്‍ 6 ന് പ്രതിഷേധ ധര്‍ണകള്‍ നടത്താന്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അര്‍ഥവും വിശ്വാസ്യതയും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സംഭവം നടന്നിട്ട് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ത്യയുടെ ബഹുസ്വരതയുടെ തിലകക്കുറിയാണ് സംഘ് പരിവാര ശക്തികള്‍ തകര്‍ത്തത്. ബാബരി മസ്ജിദ് എത്രയും പെട്ടന്ന് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ ഭരണകൂടവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കാല്‍ നൂറ്റാണ്ടിന് ശേഷവും ഇന്ത്യക്കേറ്റ മുറിവിന് ഒരു പരിഹാരവുമുണ്ടായിട്ടില്ല.   വാഗ്ദാന ലംഘനങ്ങളുടെയും കാപട്യത്തിന്റെയും തുടര്‍ച്ചയാണ് ബാബരിയുടെ തകര്‍ച്ചയ്ക്ക് മുമ്പും ശേഷവും അരങ്ങേറിയത്. അത് ഇപ്പോഴും തുടരുകയാണ്. ഇടത്തും വലത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ ചതിക്ക് തുല്യപങ്കാണുള്ളത്. ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി വിഭജിക്കാനും ബിജെപിക്ക് അധികാരത്തിലേറാനും അവസരമൊരുക്കിയ സംഭവത്തിന് ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലൂടെ പരിഹാരമുണ്ടാക്കി ഇന്ത്യയെ പുനര്‍ നിര്‍മിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക