|    Nov 20 Mon, 2017 3:04 am
FLASH NEWS

ബാബരി മസ്ജിദ് തകര്‍ത്തവര്‍ താജ്മഹലും തകര്‍ക്കാന്‍ ശ്രമിക്കുന്നു: മന്ത്രി കടന്നപ്പള്ളി

Published : 7th November 2017 | Posted By: fsq

 

കായംകുളം: ബാബരി മസ്ജിദ് തകര്‍ത്ത ശക്തികള്‍ തന്നെ ലോകത്തിന്്്് അത്ഭുതമായി മുഗള്‍ ഭരണാധിപന്‍ ഷാജഹാന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ പത്‌നി മുംതാസിന്റെ സ്മരണക്കായ് പണിത ഭാരതത്തിന്റെ അഭിമാനമായ താജ്മഹല്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് തുറമുഖ പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കായംകുളം ബ്ലോക്ക് കോണ്‍ഗ്രസ് എസ് കമ്മിറ്റി ഓഫിസില്‍ കൂടിയ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനതക്ക് സ്വാതന്ത്ര്യവും പൗരാവകശാവും ഉറപ്പ് വരുത്തുന്ന ഭരണഘടനയുടെ അന്തസത്ത മതേതരത്വവും സോഷ്യലിസവുമാണ്. രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും സഹോദര്യവും ഊട്ടി ഉറപ്പിക്കാന്‍ മഹത്തായ സംഭാവനകളാണ് മഹാത്മാഗാന്ധി നല്‍കിയത്. ഹിന്ദു മുസ്്‌ലിം ക്രിസ്ത്യന്‍ ഐക്യം ഊട്ടി ഉറപ്പിക്കാന്‍ രംഗത്തിറങ്ങിയതാണ് അദ്ദേഹം വെടിയുണ്ടകള്‍ക്ക് ഇരയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക