|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാബരി മസ്ജിദ് കേസ് കോടതിക്കു പുറത്ത് തീര്‍പ്പാക്കാന്‍ ശ്രമം നടത്തും: ന്യൂനപക്ഷ കമ്മീഷന്‍

Published : 19th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് കോടതിക്കു പുറത്ത് തീര്‍പ്പാക്കുന്നതിനു വേണ്ടി മുന്‍കൈയെടുക്കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഗയൊറുല്‍ ഹസന്‍ റിസ്‌വി. കേസിലെ എല്ലാ കക്ഷികളുമായി ഇക്കാര്യത്തില്‍ താന്‍ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ മുസ്‌ലിംകള്‍ ‘വിശാല മനസ്‌കത’ കാണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അയോധ്യാ വിഷയം തീര്‍പ്പാക്കാന്‍ മുസ്‌ലിംകള്‍ തയ്യാറാണെങ്കില്‍ കാശി, മഥുര അടക്കമുള്ള സ്ഥലങ്ങളിലെ മുസ്‌ലിം പള്ളികള്‍ക്കു നേരെ സംഘപരിവാരം നടത്തുന്ന അവകാശവാദങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്ന കാര്യം താന്‍ ഉറപ്പുനല്‍കുമെന്നാണ് റിസ്‌വിയുടെ അവകാശവാദം. അയോധ്യാ പ്രശ്‌നം ഒത്തുതീര്‍പ്പായാല്‍ കാശി, മഥുര പോലെയുള്ള സ്ഥലങ്ങളിലെ പള്ളികളുടെ കാര്യത്തില്‍ ഭാവിയില്‍ തര്‍ക്കമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു സമുദായനേതാക്കളുമായും താന്‍ സംസാരിക്കും . വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗങ്ങള്‍, സുന്നി വഖ്ഫ് ബോര്‍ഡ് പ്രതിനിധികള്‍, ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ എന്നിവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss