|    Dec 14 Thu, 2017 10:00 am
FLASH NEWS

ബാബരി മസ്ജിദ്: എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നാളെ

Published : 5th December 2017 | Posted By: kasim kzm

ഇടുക്കി: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25 വര്‍ഷം പൂര്‍ത്തിയാവുന്ന നാളെ ജില്ലയില്‍ വിവിധ മേഖലകളില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു. തൊടുപുഴ, അടിമാലി, വണ്ടിപ്പെരിയാര്‍, നെടുങ്കണ്ടം മേഖലകളിലാണ് പ്രതിഷേധം. ബാബരി മസ്ജിദിന്റെ തകര്‍ച്ച, ഭരണഘടനയുടെ തകര്‍ച്ചയാണെന്നും പുനര്‍നിര്‍മാണത്തിലൂടെയാണ് രാഷ്ട്രം പുനസ്ഥാപിക്കുകയുള്ളൂവെന്നുമുള്ള സന്ദേശം ഉയര്‍ത്തിയാണ് രാജ്യവ്യാപകമായി പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു.
തൊടുപുഴയില്‍ ധര്‍ണ സംസ്ഥാന സമിതിയംഗം റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കാഞ്ഞാര്‍ അബ്ദുര്‍ റസാഖ് മൗലവി, കടയ്ക്കല്‍ അബ്ദുര്‍ റഷീദ് മൗലവി, ഈദാദുല്ല മൗലവി, അബ്ദുര്‍ റഷീദ് അല്‍ കൗസരി, ദലിത് ആക്ടിവിസ്റ്റ് കെ കെ മണി, വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഫെമിന ഹാരിസ് സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക