|    Aug 20 Sun, 2017 7:45 am
FLASH NEWS
Home   >  Kerala   >  

ബാബരി മസ്ജിദ്:കേരളത്തില്‍ കലാപമുണ്ടാകാതിരുന്നത് മമ്മൂട്ടിയും മോഹന്‍ലാലും കാരണമെന്ന് ഡിജിപി

Published : 11th August 2017 | Posted By: mi.ptk

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് കേരളത്തില്‍ കലാപമുണ്ടാകാതിരുന്നതിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു മലയാളം വനിത വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിജിപിയുടെ പ്രസ്താവന. 1992ലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഈ സമയം കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനെ നേരിടാന്‍ പോലീസ് കണ്ടെത്തിയ വഴിയായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിച്ചുവരുത്തി ചാനലുകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ ആവശ്യപ്പെട്ടു. ആ തന്ത്രം ഫലം കണ്ടതായും  ഡിജിപി അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ആളുകളെ വീട്ടിനുള്ളില്‍ തന്നെ പിടിച്ചിരുത്താന്‍ സഹായിച്ചു. ഇത്തരത്തില്‍ എത്ര വലിയ പ്രശ്‌നങ്ങള്‍ക്കും നിസാര വഴികളിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക