|    Dec 15 Fri, 2017 4:19 am
FLASH NEWS

ബാബരി മസ്ജിദ്:എസ്ഡിപിഐ പ്രതിഷേധ ധര്‍ണ

Published : 7th December 2017 | Posted By: kasim kzm

കുന്നത്തുനാട്: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, ഇന്ത്യന്‍ മതേതരത്വം പുനഃസൃഷ്ടിക്കുക എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റി കുന്നത്തുനാട് പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബാബരി മസ്ജിദ് പുനര്‍ നിര്‍മിച്ചാലേ രാജ്യത്തെ തകര്‍ക്കപ്പെട്ട മതേതരത്വം പുനസ്ഥാപിക്കപ്പെടുകയുള്ളൂവെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്ഡിപിഐ ജില്ലാ കമ്മിറ്റിയഗം ഫസല്‍റഹ്്മാന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സത്താര്‍ പട്ടിമറ്റം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മണ്ഡലം സെക്രട്ടറി ഷെരീഫ് അത്താണിക്കല്‍, മണ്ഡലം കമ്മിറ്റി അംഗം സനൂപ് പട്ടിമറ്റം, സൈനുദ്ധീന്‍ പള്ളിക്കര, യഹ്കൂബ് കിഴക്കമ്പലം, അസീസ് വാഴക്കുളം, എന്‍ എ ജാഫര്‍  സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക