|    Oct 19 Fri, 2018 11:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബാബരി: നീതിനിഷേധത്തിന്റെ കാല്‍നൂറ്റാണ്ട്

Published : 6th December 2017 | Posted By: kasim kzm

1528: മുഗള്‍ ചക്രവര്‍ത്തി ബാബറുടെ ഗവര്‍ണര്‍ മീര്‍ബാഖി ബാബരി മസ്ജിദ് പണിതു.

ി    1575-76: തുളസീദാസിന്റെ രാമചരിതമാനസത്തില്‍ അയോധ്യയില്‍ ശ്രീരാമന്റെ ജന്മഭൂമിയെക്കുറിച്ചോ ക്ഷേത്രം തകര്‍ത്ത് പണിത പള്ളിയെക്കുറിച്ചോ ഒരു വരിപോലുമില്ല.

ി    1853: പുരാതന രാമക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്നാരോപിച്ച് നിംറോഹി എന്ന ഹിന്ദുവിഭാഗം ബാബരി മസ്ജിദിന് അവകാശവാദം ഉന്നയിക്കുന്നു.

ി    1885: പുരോഹിതനായ രഘുബീര്‍ ദാസ് ക്ഷേത്രം പണിയാന്‍ അനുമതി തേടി കോടതിയില്‍ ഹരജി നല്‍കുന്നു.

ി    1886 മാര്‍ച്ച്: ദാസിന്റെ ഹരജിയില്‍ ജഡ്ജി അനുമതി നിഷേധിക്കുന്നു. അപ്പീല്‍ തള്ളുന്നു.

ി    1870: ബ്രിട്ടിഷുകാരനായ എച്ച്ആര്‍ നെവില്‍ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറില്‍ ബാബരി മസ്ജിദ് എന്നതിനു പകരം ജന്മസ്ഥാന്‍- മസ്ജിദ് എന്നു പ്രയോഗിക്കുന്നു. പ്രദേശം തര്‍ക്കസ്ഥലം എന്ന ഒരു നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചതായും പരാമര്‍ശം.
ി    1934: പള്ളിക്കു നേരെ ആക്രമണം നടത്തി അക്രമിസംഘം ഗേറ്റും ഗോപുരവും തകര്‍ത്തു. പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടിഷ് സര്‍ക്കാര്‍ പള്ളി സര്‍ക്കാര്‍ ചെലവില്‍ കേടുപാടു തീര്‍ത്തു.

ി    1949 ഡിസംബര്‍ 22: ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറി സംഘം ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടര്‍ന്ന്, ഹൈന്ദവരും മുസ്‌ലിംകളും പള്ളിയില്‍ കടക്കുന്നത് ജില്ലാ ഭരണകൂടം തടയുന്നു.

ി    1950 ജനുവരി: ആരാധനാസ്വാതന്ത്ര്യം തേടി ഗോപാല്‍ സിങ് വിശാരദ് കോടതിയില്‍. വിഗ്രഹം നീക്കുന്നത് തടഞ്ഞ കോടതി ആരാധനയ്ക്ക് ഭംഗംവരുത്തുന്നതും തടഞ്ഞു.

ി    1961: പള്ളിയില്‍ നിന്നു വിഗ്രഹം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സുന്നി വഖ്ഫ് ബോര്‍ഡ് കോടതിയിലെത്തി. കേസ് ഇപ്പോഴും കോടതിയില്‍.

ി    1984 ഒക്ടോബര്‍ 8: അയോധ്യയില്‍ നിന്നു ലഖ്‌നോവിലേക്ക് വിഎച്ച്പിയുടെ 130 കിലോമീറ്റര്‍ ലോങ് മാര്‍ച്ച്.

ി    1985: പള്ളിയുടെ പരിസരം ഉപയോഗിക്കാന്‍ പുരോഹിതന്മാര്‍ക്ക് പ്രാദേശിക കോടതിയുടെ അനുമതി.

ി    1986 ഫെബ്രുവരി 1: പള്ളിയുടെ പൂട്ടുകള്‍ തുറന്ന് ഹൈന്ദവര്‍ക്ക് ദര്‍ശനത്തിന് അനുമതി.

ി    1989 ജൂണ്‍: ബാബരി മസ്ജിദ് പ്രശ്‌നം ഏറ്റെടുത്ത് ബിജെപി പ്രമേയം അംഗീകരിക്കുന്നു.

ി    1989 നവംബര്‍ 9: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം മുമ്പ് രാജീവ്ഗാന്ധി സര്‍ക്കാര്‍ പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിനു ശിലാന്യാസത്തിന് അനുമതി നല്‍കുന്നു. തര്‍ക്കസ്ഥലത്തു നടത്തിയ തറക്കല്ലിടല്‍ തര്‍ക്കസ്ഥലത്തല്ലെന്നു പ്രചരിപ്പിക്കാന്‍ ഗൂഢനീക്കം.

ി    1990 ജനുവരി 8: സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതു വരെ ക്ഷേത്രനിര്‍മാണം തടയണമെന്ന് സ്‌പെഷ്യല്‍ ജുഡീഷ്യല്‍ കോടതി മുമ്പാകെ അപേക്ഷ.

ി    1990 ഫെബ്രുവരി 14: ക്ഷേത്രനിര്‍മാണം തുടങ്ങാന്‍ വിഎച്ച്പി ശുഭസമയം പ്രഖ്യാപിക്കുന്നു. പ്രധാനമന്ത്രി വി പി സിങ് തിയ്യതി മാറ്റിവയ്പിക്കുന്നതില്‍ വിജയിക്കുന്നു.
ി    1990 സപ്തംബര്‍: എല്‍ കെ അഡ്വാനി സോമനാഥ്-അയോധ്യ രഥയാത്ര തുടങ്ങുന്നു.

ി    1990 ഒക്ടോബര്‍: അഡ്വാനിയെ ബിഹാറില്‍ അറസ്റ്റ് ചെയ്തു. വി പി സിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു.

ി    1990 നവംബര്‍: വി പി സിങ് മന്ത്രിസഭ തകര്‍ന്നു.

ി    1991: തര്‍ക്കപ്രദേശത്തിനു മേലുള്ള ചരിത്രപരവും പുരാവസ്തു ഗവേഷണ പഠനപരവുമായ അവകാശവാദങ്ങള്‍ പരിശോധിക്കാനായി നാലു വിദഗ്ധസംഘങ്ങളെ നിയോഗിക്കാന്‍ വിഎച്ച്പിയും ഓള്‍ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും തീരുമാനിക്കുന്നു. ബാബരി കമ്മിറ്റിയുടെ അവകാശവാദങ്ങള്‍ വിഎച്ച്പി നിരാകരിക്കുന്നു.

ി    1991 ജൂലൈ: കര്‍സേവകര്‍ ബാബരി മസ്ജിദില്‍ പതാകയുയര്‍ത്തി.

ി    1992 ജൂലൈ: സ്ഥിരം നിര്‍മാണത്തിന്റെ ആദ്യഘട്ടമായി മൂന്നടി ഉയരത്തിലുള്ള തറ ഉയര്‍ന്നു. നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് യുപി സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം.
ി    1992 നവംബര്‍ 23: അയോധ്യാ പ്രശ്‌നത്തില്‍ ഭരണഘടനയും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുന്നതിനും ദേശീയോദ്ഗ്രഥന കൗണ്‍സില്‍ (എന്‍ഐസി) പ്രധാനമന്ത്രിക്ക് പൂര്‍ണ സമ്മതം നല്‍കി.

ി    1992 ഡിസംബര്‍ 6: കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു. രാജ്യമെങ്ങും സംഘര്‍ഷം. എല്‍ കെ അഡ്വാനിക്കും മറ്റു വിഎച്ച്പി, ബിജെപി നേതാക്കള്‍ക്കും എതിരേ കേസ്.

ി    1992 ഡിസംബര്‍ 7: ബാബരി മസ്ജിദ് അതേ സ്ഥാനത്തു പുനസ്ഥാപിക്കുമെന്നു പ്രധാനമന്ത്രി റാവു.

ി    1992 ഡിസംബര്‍ 16: ലിബര്‍ഹാന്‍ കമ്മീഷനെ നിയമിച്ചു.

ി    1992 ഡിസംബര്‍ 27: പള്ളി തകര്‍ത്ത സ്ഥാനത്ത് പണിത താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി.

ി    1993 ജനുവരി: അയോധ്യയില്‍ അലഹബാദ് ഹൈക്കോടതി ദര്‍ശനം അനുവദിച്ചു.

ി    1994 ഒക്ടോബര്‍ 24: പള്ളി നിന്ന സ്ഥലത്ത് പണിത താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിന് സുപ്രിംകോടതിയുടെ അനുമതി.

ി    1998 ഫെബ്രുവരി 17: സിമി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ശാഹിദ് ബദറിന്റെ നേതൃത്വത്തില്‍ കേന്ദ്ര പ്രതിനിധിസഭാംഗങ്ങള്‍ ബാബരി മസ്ജിദ് ഭൂവില്‍ പ്രാര്‍ഥന നടത്തി. പള്ളി തകര്‍ക്കപ്പെട്ടശേഷം അവിടത്തെ ബാരിക്കേഡിനുള്ളില്‍ പ്രവേശിക്കുന്ന ആദ്യ മുസ്‌ലിം സംഘമായിരുന്നു     ഇത്.

ി    2005: അഡ്വാനി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ കുറ്റം ചാര്‍ത്തി കേസ് വിചാരണ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ി    2007 ഡിസംബര്‍ 6: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹി ജന്തര്‍മന്ദറില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും ഓള്‍ ഇന്ത്യാ മജ്‌ലിസെ മുശാവറയുടെയും സംയുക്ത ധര്‍ണ.

ി    2009 ജൂണ്‍ 30: ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.

ി    2009 നവംബര്‍ 23: ലിബര്‍ഹാന്‍ റിപോര്‍ട്ട് ചോര്‍ച്ച.

ി    2009 നവംബര്‍ 24: റിപോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു.
ി    2009 ഡിസംബര്‍ 6: ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയ കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ന്യൂഡല്‍ഹി ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തി.

ി    2010 സപ്തംബര്‍ 30: ബാബരി തര്‍ക്കഭൂമി മൂന്നായി ഭാഗിച്ച് രണ്ടു ഭാഗം ഹിന്ദു സംഘടനകള്‍ക്കും ഒരുഭാഗം സുന്നി വഖ്ഫ് ബോര്‍ഡിനും നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിധി.

ി    2011 മെയ് 9: തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

ി    2012 ഡിസംബര്‍ 6: മുതിര്‍ന്ന ബിജെപി നേതാവ് അഡ്വാനിക്കും മറ്റു 19 പേര്‍ക്കുമെതിരായ കേസ് വേഗത്തില്‍ വിചാരണ ചെയ്യാന്‍ സുപ്രിംകോടതി റായ്ബറേലി കോടതിക്കു നിര്‍ദേശം നല്‍കി.

ി    2016 ഫെബ്രുവരി 26: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജി സുപ്രിംകോടതി ജസ്റ്റിസുമാരായ വി ഗോപാല്‍ ഗൗഡയും അരുണ്‍ മിശ്രയും അനുവദിച്ചു.

ി    2016 ജൂലൈ 20: ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥാവകാശ കേസിലെ ഏറ്റവും പഴയ പരാതിക്കാരിലൊരാളായ ഹാഷിം അന്‍സാരി അന്തരിച്ചു.

ി    2017 മെയ് 20: എല്‍ കെ അഡ്വാനി, കല്യാണ്‍ സിങ്, ഉമാ ഭാരതി, വിനയ് കത്യാര്‍, മുരളീമനോഹര്‍ ജോഷി എന്നിവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ സിബിഐ നടപടി സുപ്രിംകോടതി ശരിവച്ചു.

ി    2017 സപ്തംബര്‍: സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി പരിഗണിച്ച് തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിചാരണ വേഗത്തിലാക്കാന്‍ സുപ്രിംകോടതി തീരുമാനം.

ി    2017 ആഗസ്ത് 11: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 13 അപ്പീലുകളില്‍ 2017 ഡിസംബര്‍ അഞ്ചു മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതിയുടെ തീരുമാനം.

ി    2017 ഡിസംബര്‍ 5: തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിചാരണ 2018 ഫെബ്രുവരി 8ലേക്കു മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss