|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാബരി ദിനം: ഹസാരിബാഗില്‍ കലാപം

Published : 8th December 2018 | Posted By: kasim kzm

ഹസാരിബാഗ്: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തില്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഹിന്ദുത്വരുടെ നേതൃത്വത്തില്‍ കലാപം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നേരത്തേ 144 പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച വൈകീട്ടോടെ സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ 144 ലംഘിക്കുകയും നഗരത്തില്‍ കലാപം അഴിച്ചുവിടുകയുമായിരുന്നു.
ജന്ധചൗക്കില്‍ ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പോലിസുകാര്‍ക്കും സാധാരണക്കാര്‍ക്കും പരിക്കേറ്റു. അക്രമികള്‍ ആറു മോട്ടോര്‍ സൈക്കിളുകള്‍ക്ക് തീയിട്ടു. പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ഡിസംബര്‍ 6ന് നഗരത്തില്‍ പരിപാടി സംഘടിപ്പിക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ അനുമതി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ പ്രശ്‌നസാധ്യത കണക്കിലെടുത്ത് അനുമതി നിഷേധിച്ചിരുന്നെന്നും ഹസാരിബാഗ് സബ് ഡിവിഷനല്‍ ഓഫിസര്‍ മേഘ ഭരദ്വാജ് പറഞ്ഞു.
പ്രശ്‌നസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നെന്നും എന്നാല്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ഇതു ലംഘിച്ച് നഗരത്തില്‍ ബൈക്ക് റാലികളും പ്രകടനവും നടത്തുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. പോലിസ് അധികൃതര്‍ പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതോടെ സംഘാടകര്‍ അക്രമാസക്തരാവുകയും കലാപം ആരംഭിക്കുകയുമായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പരിപാടിക്കെത്തിയ മൈക്ക് ഘടിപ്പിച്ച ഒരു വാഹനം അധികൃതര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ബിജെപി എംഎല്‍എ മനീഷ് ജയ്‌സ്വാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നഗരത്തിലെ സിസിടിവികള്‍ പരിശോധിച്ചുവരുകയാണെന്നും അക്രമികളെ ഉടനെ പിടികൂടുമെന്നും പോലിസ് സൂപ്രണ്ട് മയൂര്‍ പട്ടേല്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss