|    Dec 13 Wed, 2017 6:42 pm
FLASH NEWS

ബാബരി ദിനം: ഫാഷിസ്റ്റ് വിരുദ്ധ സംഗമങ്ങള്‍ സംഘടിപ്പിച്ചു

Published : 7th December 2017 | Posted By: kasim kzm

പാലക്കാട്: ബാബരിദിനത്തി ല്‍ പിഡിപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മതേതരത്വ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി എംബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്റ് ഷംസുദ്ദീന്‍ തൃത്താല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ കെ ശാഹുല്‍ ഹമീദ്, മുഹമ്മദ് ഫാറൂഖ്, ബിഎസ്പി ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിജയരാഘവന്‍, തോമസ് മാഞ്ഞൂരാന്‍, കെ ഇ അബ്ദുല്ല സംസാരിച്ചു.
പാലക്കാട്: ഡിസംബര്‍ 6 ആര്‍എസ്എസ് ഭീകരതയുടെ 25 വര്‍ഷം എന്ന തലക്കെട്ടില്‍ വെ ല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു.
പട്ടാമ്പി ടൗണില്‍ നടന്ന സംഗമം സംസ്ഥാന കമ്മിറ്റിയംഗം എം ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ഫാഷിസത്തെ ചെറുക്കാന്‍ ശക്തമായ മതേതര മുന്നേറ്റം ഉയര്‍ന്നുവരണമെന്നും വര്‍ഗീയ ശക്തികള്‍ സമഗ്ര ആധിപത്യമാണ് നടപ്പാക്കുന്നതെന്നും ബാബരി മസ്ജിദ് തല്‍സ്ഥാനത്ത് പുനര്‍നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സംഗമങ്ങള്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം സുലൈമാന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ സി നാസര്‍, എം പി മത്തായി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക