|    Aug 24 Thu, 2017 10:29 am
Home   >  Todays Paper  >  page 7  >  

ബാബരി കേസ്ശിയാ വഖ്ഫ് ബോര്‍ഡിന്റെ സത്യവാങ്മൂലം നിരാശാജനകം: പോപുലര്‍ ഫ്രണ്ട്

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി:ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് ക്ഷേത്രം പണിയുന്നതിനെ അനുകൂലിച്ച് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച ഉത്തര്‍പ്രദേശ് ശിയാ വഖ്ഫ് ബോര്‍ഡ് നടപടി നിരാശാജനകമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ബാബരി മസ്ജിദിന്മേലുള്ള അവകാശവാദവും നീതി—ക്കു വേണ്ടിയുള്ള പോരാട്ടവും ഇല്ലാതാക്കാന്‍ മുസ്‌ലിം സമുദായത്തിലെ നിക്ഷിപ്ത താല്‍പര്യക്കാരെ സംഘപരിവാരം വിലയ്‌ക്കെടുത്തതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് ശിയാ വഖ്ഫ് ബോര്‍ഡിലെ പ്രധാനികള്‍ ഇത്തരമൊരു സത്യവാങ്മൂലവുമായി രംഗത്തുവന്നത് ബിജെപിയുടെ പ്രീതിക്കു വേണ്ടിയാണ്. രാമജന്മഭൂമിയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രചാരണത്തിന് ബിജെപി വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. സത്യവാങ്മൂലം സമര്‍പ്പിച്ച നടപടിയിലൂടെ രാജ്യത്തെ മുസ്‌ലിംകളെയും ബാബരി മസ്ജിദ് പുനര്‍നിര്‍മാണത്തിനു വേണ്ടിയുള്ള ഒരു നൂറ്റാണ്ട് പഴക്കമുള്ള പോരാട്ടത്തെയും വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഒറ്റിക്കൊടുത്തിരിക്കുകയാണ്. ജനാധിപത്യ ഇന്ത്യയുടെ മതേതരത്വത്തിനു മുറിവേല്‍പിച്ചുകൊണ്ട് ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് ശിയാ വഖ്ഫ് ബോര്‍ഡ്. അതേസമയം, കേസില്‍ കക്ഷിയല്ലാത്തതിനാല്‍ ഈ സത്യവാങ്മൂലം നിയമപരമായി നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് കേസില്‍ നീതി പുലരുന്നതുവരെ രാജ്യത്തെ മുസ്‌ലിംകള്‍ നിയമയുദ്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക