|    Dec 19 Wed, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബാബരി: അവര്‍ അന്നു പറഞ്ഞത്

Published : 6th December 2018 | Posted By: kasim kzm

പ്രധാനമന്ത്രി നരസിംഹ റാവു:

‘450 വര്‍ഷം പഴക്കമുള്ള പള്ളി വീണ്ടും നിര്‍മിക്കാന്‍ രാ ഷ്ട്രം പ്രതിജ്ഞാബദ്ധമാണ്… അത് പുനര്‍നിര്‍മിച്ചു കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്’.
(മാതൃഭൂമി)

പ്രതിരോധമന്ത്രി എകെ ആന്റണി
‘ഈ കറുത്ത നടപടിക്ക് ഒരൊറ്റ പ്രായശ്ചിത്തമേയുള്ളൂ. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് ബാബരി മസ്ജിദ് പുതുക്കിപ്പണിയുക’.

(മലയാള മനോരമ 1992 ഡിസംബര്‍ 15)

എന്‍ റാം (ദി ഹിന്ദു)

‘തര്‍ക്കസ്ഥലം ഏറ്റെടുത്ത് അവിടെ സര്‍ക്കാര്‍ ചെലവില്‍ ബാബരി മസ്ജിദ് വീണ്ടും നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. (ദേശാഭിമാനി)

കുല്‍ദീപ് നയ്യാര്‍

‘പള്ളി പുതുക്കിപ്പണിയല്‍ ഏറ്റവും കുറഞ്ഞ പ്രായശ്ചിത്തമാണ്’. പി സായ്‌നാഥ്

‘പി വി നരസിംഹറാവുവിന്റെ സര്‍ക്കാര്‍ പുറത്തുപോവും മുമ്പ് ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ചു കൊടുക്കുകയും വേണം’ (ബ്ലിറ്റ്‌സ്, 1992 ഡിസംബര്‍ 9)

മുഖപ്രസംഗങ്ങളില്‍

ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണം നടത്തുകയാണ് ആദ്യം വേണ്ടത്. (ദി ഹിന്ദു, ഡിസംബര്‍ 7)

അയോധ്യയിലെ മന്ദിരത്തിനേറ്റ കേടുപാടുകള്‍ തീര്‍ക്കണം. കൂട്ടായ പ്രായശ്ചിത്തമെന്നനിലയ്ക്ക് അതു വീണ്ടും രാഷ്ട്രത്തിന് സമര്‍പ്പിക്കണം. (ഇന്ത്യന്‍ എക്‌സ്പ്രസ്, ഡിസംബര്‍ 7)

ബാബരി മസ്ജിദ് പുനരുദ്ധരിക്കണം. (മലയാള മനോരമ, 1992 ഡിസംബര്‍ 8)

ഈ രാജ്യത്തെ സര്‍ക്കാരും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനതയും മുന്‍കൈയെടുത്ത് ബാ ബരി മസ്ജിദ് പൂര്‍വാധികം ഭംഗിയായി പുതുക്കിപ്പണിയണം. (മാതൃഭൂമി, 1992 ഡിസംബര്‍ 8)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss