|    Dec 11 Tue, 2018 6:44 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്; മണ്ഡലം കേന്ദ്രങ്ങളില്‍ ഇന്ന് എസ്ഡിപിഐ പ്രതിഷേധ ധര്‍ണ

Published : 6th December 2018 | Posted By: kasim kzm

കോഴിക്കോട്: ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ ഡിസംബര്‍ 6ന് മണ്ഡലതലങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ അറിയിച്ചു.
മതേതര ഇന്ത്യക്ക് തീരാക്കളങ്കം തീര്‍ത്ത് ബാബരി മസ്ജിദ് തകര്‍ത്ത് കാല്‍നൂറ്റാണ്ടു തികയുമ്പോഴും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിച്ച് നടത്തിയ ആക്രമണത്തിലെ പ്രതികളിലൊരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
1992 ഡിസംബര്‍ 6ന് മുതിര്‍ന്ന ആര്‍എസ്എസ് ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണു ബാബരി മസ്ജിദ് തകര്‍ത്തത്. മസ്ജിദ് പുനര്‍നിര്‍മിച്ചു നല്‍കുമെന്ന് അന്നത്തെ സര്‍ക്കാര്‍ ലോകത്തിന് ഉറപ്പുനല്‍കിയെങ്കിലും 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ഉറപ്പു പാലിക്കപ്പെട്ടിട്ടില്ല.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ കുറ്റക്കാരാണെന്നു ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയവര്‍ക്കെതിരേ നടപടിയെടുക്കാനോ, നീതിനിര്‍വഹണം സാധ്യമാക്കാനോ ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ലെന്നതു രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനെ മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ്. ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിലൂടെ മാത്രമേ രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കൂ. പ്രതിഷേധ ധര്‍ണയില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി തിരുവനന്തപുരത്തും വൈസ് പ്രസിഡന്‍് മൂവാറ്റുപുഴ അശ്‌റഫ് മൗലവി കൊല്ലത്തും ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ എറണാകുളത്തും സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരും കാസര്‍കോട്ടും പി ആര്‍ സിയാദ് വയനാടും കെ എസ്ഷാന്‍ ആലപ്പുഴയിലും മുസ്തഫ കൊമ്മേരി കോഴിക്കോട്ടും ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ മലപ്പുറത്തും, സെക്രേട്ടറിയറ്റംഗങ്ങളായ പി കെ ഉസ്മാന്‍ തൃശൂരിലും ഇ എസ് ഖാജാ ഹുസയ്ന്‍ പാലക്കാട്ടും പി പി മൊയ്തീന്‍ കുഞ്ഞ് ഇടുക്കിയിലും എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പത്തനംതിട്ടയിലും പങ്കെടുക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss