|    May 25 Thu, 2017 9:01 am
FLASH NEWS

ബാബരിയുടെ തകര്‍ച്ച നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയം; പ്രണബ് മുഖര്‍ജി

Published : 28th January 2016 | Posted By: swapna en

babri

ന്യൂഡല്‍ഹി:ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ച മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ  ഏറ്റവും വലിയ പരാജയമാണെന്ന് രാഷ്്ട്രപതി പ്രണബ് മുഖര്‍ജി. തന്റെ ആത്മകഥയായ ദി ടര്‍ബുലന്റ് യേഴ്‌സ്: 1980-96 എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിലാണ് പ്രണബ് മുഖര്‍ജി നരസിംഹ റാവുവിന്റെ വീഴ്ചയെക്കുറിച്ച്  പരാമര്‍ശിക്കുന്നത്. എല്ലാ ഇന്ത്യക്കാരും ലജ്ജയോടെ തലതാഴ്ത്താന്‍ ഇടയായ സംഭവമാണ് ബാബരിയുടെ തകര്‍ച്ച. ജറുസലേമില്‍ പോലും ഒരു മുസ്‌ലിം പള്ളി ഇത്തരത്തില്‍ തകര്‍ക്കപ്പെടില്ലെന്ന് ഒരു രാജ്യത്തെ വിദേശ മന്ത്രി പറഞ്ഞിരുന്നു. മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ വികാരങ്ങളെ എത്രമാത്രം വ്രണപ്പെടുത്തിയെന്നും പുസ്തകത്തില്‍ പറയുന്നു. ബാബ്‌രി സംഭവം നടക്കുന്ന സമയത്തെക്കുറിച്ചും അതിനെക്കുറിച്ചുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഇടപെടലിനെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day