|    Dec 15 Fri, 2017 3:54 pm
FLASH NEWS

ബാബരിമസ്ജിദ് പുനര്‍നിര്‍മിക്കണം: പ്രതിഷേധം ശക്തം

Published : 7th December 2017 | Posted By: kasim kzm

കൊച്ചി: രാജ്യത്ത് ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്ക് വിത്തുപാകിയ ബാബരി ധ്വംസനം മതേതര മനസ്സുകളിലുണ്ടാക്കിയ മുറിവുണക്കാന്‍ പുനര്‍നിര്‍മാണമാണ് പരിഹാരമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍. ബാബരിധ്വംസനത്തിന്റെ കാല്‍നൂറ്റാണ്ടിനോടനുബന്ധിച്ച് പിഡിപി ജില്ല കമ്മിറ്റി എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടത്തിയ മതേതരത്വ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് വി എം അലിയാര്‍ അധ്യക്ഷത വഹിച്ചു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ മുജീബ്‌റഹ്മാന്‍, പ്രഫ. കെ അരവിന്ദാക്ഷന്‍ , അഡ്വ.കെ എസ് മധുസൂദനന്‍, മുഹമ്മദ് വെട്ടത്ത്, ജമാല്‍ കുഞ്ഞുണ്ണിക്കര, ഫൈസല്‍ മാടവന, വിശ്വനാഥന്‍ വൈപ്പിന്‍, റ്റി പി ആന്റണി, ഷിഹാബ് ചേലക്കുളം, പി എം ബഷീര്‍ , മെഹബൂബ് കൊച്ചി സംസാരിച്ചു.മട്ടാഞ്ചേരി: ബാബരി മസ്ജിദ് ധ്വംസനത്തിന്റെ 25 വര്‍ഷത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. എസ്ഡിപിഐ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്പുംപടിയില്‍ നടത്തിയ ധര്‍ണ കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുള്‍ റഹ്മാന്‍ ചേലക്കുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി കല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. പി എ മനാഫ്, അല്‍സാദ് മാളിയേക്കല്‍, സി എം സിയാദ്, അന്‍വര്‍ മംഗലത്ത്  സംസാരിച്ചു.കളമശ്ശേരി: ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കുക മതേതര ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുക എന്ന പ്രമേയവുമായി ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാ0 വാര്‍ഷിക ദിനമായ ഇന്നലെ കളമശേരി പ്രീമിയര്‍ ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തി. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സി എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സുധീര്‍ കുഞ്ഞുണ്ണിക്കര, മണ്ഡലം ജോ. സെക്രട്ടറി സലാഹുദ്ദീന്‍. എസ്ഡിറ്റിയു ജില്ലാ ജന.സെക്രട്ടറി സലാം എരമം.എസ്ഡിപിഐ കളമശേരി മുനിസിപ്പല്‍ പ്രസിഡന്റ് പി പി ഷിഹാബ്  സംസാരിച്ചു.മരട്: ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കുക, ഇന്ത്യന്‍ മതേതരത്വം പുന:സൃഷ്ടിക്കുക എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ മാടവന ജങ്ഷന് സമീപം പ്രതിഷേധ ധര്‍ണ്ണ നടത്തി. എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ഷിഹാബ് പടന്നാട്ട് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീര്‍ യൂസഫ് അധ്യക്ഷത വഹിച്ചു.  സെക്രട്ടറി അലിഭായ് നെട്ടൂര്‍, വൈസ് പ്രസിഡന്റ് സമീര്‍ സി ഷാഹുല്‍, എസ്ഡിപിഐ  നെട്ടൂര്‍ ബ്രാഞ്ച് പ്രസിഡന്റ് നഹാസ് ആബിദ്ദീന്‍ നെട്ടൂര്‍ സംസാരിച്ചു. നോര്‍ത്ത് പറവൂര്‍: ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കുക, മതേതരത്വം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്  എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മറ്റി പോസ്റ്റ് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ജില്ലാ സെക്രട്ടറി നാസര്‍ എളമന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യാക്കൂബ്  സുല്‍ത്താന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ശിഹാബുദ്ധീന്‍, എസ്ഡിപിഐ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിസാര്‍ വാണിയക്കാട്, മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി സംസാരിച്ചു.കാക്കനാട്: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 25 ാം വര്‍ഷത്തില്‍ തൃക്കാക്കര മണ്ഡലത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കാക്കനാട് ജങ്ഷനില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ മണ്ഡലം പ്രസിഡന്റ്് കെ എം ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സലാം ചളിക്കവട്ടം, അബ്ദുസമദ് വാഴക്കാല, അലി ചിറ്റേത്തുകര സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക