|    Jun 24 Sun, 2018 1:28 am
FLASH NEWS

ബാന്‍ഡ് മേളത്തില്‍ തോമാപുരത്തിന് എതിരാളികളില്ലഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം

Published : 10th January 2017 | Posted By: fsq

 

ബാന്‍ഡ് മേളത്തില്‍ ഇക്കുറിയും തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിന് എതിരാളികളില്ല. എന്നാല്‍ എതിരാളികളില്ലാത്തത് ടീമിന്റെ പ്രകടനത്തെ ഒരുതരത്തിലും ബാധിച്ചില്ല. എ ആര്‍ റഹ്്മാന്റെ വന്ദേമാതരം ബാബിലോണ്‍, മാരി തീം സോങ്, വെസ്‌റ്റേണ്‍ കാര്‍ണിവല്‍, ട്വന്റി-20 തീം മ്യൂസിക്, വെസ്‌റ്റേണ്‍ കാര്‍ണിവല്‍, വിജയ് ദിവസ് എന്നിവയാണ് ടീമുകള്‍ മനോഹരമായി വായിച്ചത്. അധ്യാപകനായ ടി എസ് ജോസിന്റെ ശിക്ഷണത്തിലിറങ്ങിയ ടീം ഇതു തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് ജില്ലയിലെ ചാംപ്യന്മാരാകുന്നത്. നിരവധിതവണ സംസ്ഥാനതലത്തിലും ആദ്യസ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജോയല്‍ ബേബി, ജിബിന്‍ ബാബു, ആല്‍ബിന്‍ തോമസ്, വിശാല്‍ എസ് കുമാര്‍, ജെസ്വിന്‍ ജിയോ തോമസ്, എബിന്‍ ജോര്‍ജ്, റോഷന്‍ ബാബു, ജെയ്‌സ് ജോസ്, അനില്‍ തോമസ്, സേതുലക്ഷ്മി തമ്പാന്‍, ഗ്ലാഡിയസ്, ഗ്ലോറിയസ് ജൂലിയസ്, സാന്ദ്ര മരിയ ടോം, ഡെല്‍ന ബെന്നി, പ്രിയ മാത്യു, വന്ദന ചെറിയാന്‍, അഞ്ജന ജോസ്, അനിറ്റ ബാബു, മരിയ വര്‍ഗീസ്, ജിയ ഏബ്രഹാം എന്നിവരടങ്ങിയ ടീമാണ് ജേതാക്കളാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആന്‍മരിയ, മാളൂട്ടി, അഞ്ജലി, സഞ്ജു, ചെല്‍സി, എബിന്‍, ജോജോ, ദില്‍ന, മൃദുല, മിലന്‍, സച്ചിന്‍, രാഹുല്‍, ഫ്രെഡിന്‍, അല്‍ഫോന്‍സ, അഭിജിത്ത്, ബിബിന, ഡെല്‍ന, അല്‍ന, ഐജിന്‍, ബിബിന്‍, സ്വീന്‍ എന്നിവരടങ്ങിയ ടീമാണ് ജേതാക്കളായത്. പരിശീലനത്തിനു സഹായിയായി പൂര്‍വവിദ്യാര്‍ഥി സെലക്ട് സെബാസ്റ്റ്യന്‍, അധ്യാപകന്‍ പി ജെ ജോബി, പിടിഎ പ്രസിഡന്റ് ജോസഫ് മുത്തോലി എന്നിവരും കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss