|    Jun 23 Sat, 2018 2:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാദലുമാര്‍ പഞ്ചാബ് കൊള്ളയടിച്ചു: സിദ്ദു

Published : 21st January 2017 | Posted By: fsq

 

ചണ്ഡീഗഡ്: പഞ്ചാബ് 10 വര്‍ഷം ഭരിച്ച ബാദലുമാര്‍ സംസ്ഥാനം കൊള്ളയടിച്ചുവെന്ന് മുന്‍ ബിജെപി എംപി നവ്‌ജോത് സിങ് സിദ്ദു. എക്‌സൈസ്, ടൂറിസം, ഗതാഗത മേഖലകളില്‍ കൊള്ള നടന്നു. ജനങ്ങളുടെ ധനം കൊണ്ട് പണക്കാരാവുക എന്നതാണ് ബാദല്‍ കുടുംബത്തിന്റെ ലക്ഷ്യം. അവരുടെ ഒരിക്കലും തീരാത്ത ആര്‍ത്തി കാരണം പഞ്ചാബ് ധാരാളം സഹിച്ചു- ഈയിടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സിദ്ദു ആരോപിച്ചു. ആളോഹരി മദ്യോപയോഗത്തില്‍ പഞ്ചാബ് ഉയരത്തിലാണ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി ബാദല്‍ കുടുംബം ഈ വ്യാപാരം കുത്തകയാക്കി വച്ചിരിക്കുകയാണ്. ഓരോ മദ്യക്കുപ്പിയും പരോക്ഷമായി വില്‍ക്കുന്നത് ബാദലുമാരാണ്. മദ്യ വ്യാപാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെങ്കില്‍ 60,000 തൊഴിലുകള്‍ സൃഷ്ടിക്കാനാവും. നഷ്ടത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും സ്വന്തക്കാര്‍ക്ക് ചുളുവിലയ്ക്ക് ബാദലുമാര്‍ വിറ്റു- അദ്ദേഹം ആരോപിച്ചു. ബാദലുമാരുടെ കെണിയില്‍ വീഴരുതെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ അമൃത്്‌സര്‍ ഈസ്റ്റില്‍ നിന്നാണ്് സിദ്ദു ജനവിധി തേടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss