|    Oct 22 Sun, 2017 3:04 am
Home   >  Kerala   >  

ബാണാസുര സാഗര്‍ അണക്കെട്ടിനു സമീപം നാലുപേരെ കാണാതായി

Published : 17th July 2017 | Posted By: shins

വയനാട്: വയനാട്ടിലെ ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാനിറങ്ങിയ ഏഴ് പേര്‍ തോണി മറിഞ്ഞു വെള്ളത്തില്‍ വീണു. മൂന്ന് പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കാണാതായി. കോഴിക്കോട് തുഷാരഗിരി ചെമ്പുകടവ് സ്വദേശികളായ നെല്ലിപ്പൊയില്‍ സച്ചിന്‍ (20), മോളേക്കുന്നില്‍ ബിനു (42) , മണിത്തൊട്ടി മെല്‍വിന്‍ (34), പ്രദേശവാസിയായ സിങ്കോണ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നര മുതല്‍ വെള്ളക്കെട്ടില്‍ കാണാതായത്. ഫയര്‍ഫോഴ്‌സ്, വനപാലകര്‍, നാട്ടുകാര്‍, പോലീസ് തെരച്ചില്‍ നടത്തുകയാണ്. തുഷാരഗിരി ചിറ്റിലപ്പിള്ളി ജോബി (35), കോടഞ്ചേരി കൂരാന്തോട് ജോബിന്‍ (22) , ചെമ്പുകടവ് പുലക്കുടിയില്‍ മിഥുന്‍ (19) എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. പ്രദേശവാസിയായ വില്‍സന്റെ വീട്ടില്‍ വന്നവരായിരുന്നു മറ്റുള്ളവര്‍. രാത്രിയോടെ രണ്ട് കൊട്ടത്തോണികള്‍ കൂട്ടിക്കെട്ടി മീന്‍ പിടുത്തത്തിനിറങ്ങിയതായിരുന്നു ഏഴംഗ കൂട്ടുകാര്‍. എന്നാല്‍ പ്രതികൂല കാലാവസ്ഥയില്‍ തോണികള്‍ മറിയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക