|    Apr 25 Wed, 2018 8:14 am
FLASH NEWS

ബാണാസുരസാഗര്‍ പുഷ്‌പോല്‍സവം; രാത്രികാല ടിക്കറ്റ് നിരക്ക് കുറച്ചു

Published : 9th April 2018 | Posted By: kasim kzm

പടിഞ്ഞാറത്തറ: വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബാണാസുര പുഷ്‌പോല്‍സവത്തിന്റെ രാത്രികാല ടിക്കറ്റ് നിരക്ക് കുറച്ചതായി ഹൈഡല്‍ ടൂറിസം സെന്റര്‍ സ്‌പെഷ്യല്‍ ഓഫിസര്‍ എ ആര്‍ ബോസ് ലാല്‍ അറിയിച്ചു.
ഈ മാസം ഒന്നിന് ആരംഭിച്ച പുഷ്‌പോല്‍സവത്തില്‍ മുതിര്‍ന്നവര്‍ക്ക് 60ഉം കുട്ടികള്‍ക്ക് 30ഉം രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍, വൈകീട്ട് 5.45നു ശേഷം ഡാമിലേക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നു വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ടിക്കറ്റ് നിരക്കില്‍ മാറ്റംവരുത്താന്‍ തീരുമാനമായത്. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ മുതിര്‍ന്നവര്‍-60, കുട്ടികള്‍- 30, വൈകീട്ട് 6 മുതല്‍ 9 വരെ മുതിര്‍ന്നവര്‍- 40, കുട്ടികള്‍- 20 രൂപ എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ച ടിക്കറ്റ് നിരക്ക്.
ഈ നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍വരും. ഡാമിന് മുകളിലേക്കുള്ള പ്രവേശന സമയം പുഷ്‌പോല്‍സവം പ്രമാണിച്ച് വൈകീട്ട് ആറുവരെയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss