|    Jan 19 Fri, 2018 11:11 pm
FLASH NEWS

ബാണാസുരയില്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന

Published : 3rd August 2017 | Posted By: fsq

 

മാനന്തവാടി: പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന വരുത്തി. ജിഎസ്ടി പ്രകാരം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന്റെ പേരിലാണ് വര്‍ധന. ആഗസ്ത് ഒന്നുമുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്തിയത്. നേരത്തെ 20 രൂപയായിരുന്ന പ്രവേശന ഫീസ് ചൊവ്വാഴ്ച മുതല്‍ 30 രൂപയാക്കി. അഞ്ചുപേര്‍ക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടില്‍ നേരത്തെയുണ്ടായിരുന്ന 750 രൂപയ്ക്കു പകരം 900 രൂപ നല്‍കണം. 20 പേര്‍ക്ക് പോവാവുന്ന ബോട്ടിന് നേരത്തെ 1,600 രൂപയായിരുന്നത് ഇനി മുതല്‍ 1900 ആയിരിക്കും. ഡാം ടോപ്പിലേക്കുള്ള ജീപ്പ് സര്‍വീസിന് 130 രൂപയും കാമറ ഉപയോഗത്തിന് 200 രൂപയും നല്‍കണം. ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലുള്ള കുതിരസവാരി, കയാക്കിങ്, കൊട്ടത്തോണി എന്നിവയ്‌ക്കെല്ലാം ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ഒരുമാസം പിന്നിട്ടിട്ടും ടിക്കറ്റുകള്‍ പഴയനിരക്കില്‍ തുടരുമ്പോള്‍ ബാണാസുരയില്‍ മാത്രമാണ് വര്‍ധന വരുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day