|    Jul 20 Fri, 2018 5:36 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാഡ്മിന്റണ്‍ റാങ്കിങ് : സിന്ധു വീണ്ടും രണ്ടാം സ്ഥാനത്ത്

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ താരം പി വി സിന്ധു ബാഡ്മിന്റണ്‍ റാങ്കിങില്‍ രണ്ടാം സ്ഥാനത്ത്. ഇന്നലെ ജപ്പാന്‍ ഓപണില്‍ പുറത്തായെങ്കിലും കഴിഞ്ഞയാഴ്ച കൊറിയ ഓപണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയതാണ് സിന്ധുവിനെ കരിയറിലെ മികച്ച റാങ്കില്‍ എത്തിച്ചത്. മുമ്പ് ഏപ്രിലില്‍ ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരീസ് വിജയത്തെ തുടര്‍ന്ന് സിന്ധു രണ്ടാം റാങ്കില്‍ എത്തിയിരുന്നു. നേരത്തെ നാലാം സ്ഥാനത്തായിരുന്നു സിന്ധു. ലോക ചാംപ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പായതും കൊറിയന്‍ കിരീടം നേടിയതും സിന്ധുവിന് നേട്ടമുണ്ടാക്കി. ചൈനീസ് തായ്‌പേയുടെ ടായി സു യിംഗ് ആണ് ഒന്നാം സ്ഥാനത്ത്. ടായി സൂ യിംഗിന് 94,409 പോയിന്റുള്ളപ്പോള്‍ സിന്ധുവിന് 81,106 പോയിന്റാണ് ഉള്ളത്. മറ്റൊരു ഇന്ത്യന്‍ താരം സെയ്‌ന നെഹ്‌വാള്‍ 12ാം സ്ഥാനത്താണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss