|    Jan 18 Wed, 2017 12:48 am
FLASH NEWS

ബാങ്ക് സെക്രട്ടറി സിഎംപി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

Published : 5th August 2016 | Posted By: SMR

കൊല്ലം: സിഎംപിയുടെ ഓഫിസിനുള്ളില്‍ ബാങ്ക് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സിറ്റി സഹകരണബാങ്ക് സെക്രട്ടറി മനയില്‍കുളങ്ങര ഇലങ്കത്തുവെളി നഗര്‍ അമ്പാടിയില്‍ ജി മനോജ്(38) ആണ് മരിച്ചത്.
ക്ഷേത്രദര്‍ശനത്തിനുശേഷം ബാങ്കില്‍ നേരത്തേ എത്തിയ മനോജ് പ്ലാസ്റ്റിക് കസേരകള്‍ അടുക്കി ഫാനില്‍ കുരുക്കിട്ട് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സഹകരണ ബാങ്കില്‍ ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് 76 ലക്ഷം രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് നടന്നത് അടുത്തിടെ പുറത്തായിരുന്നു. അന്ന് സെക്രട്ടറിയായിരുന്ന സ്ത്രീയാണ് തട്ടിപ്പിന്പിന്നില്‍. അവരെ നീക്കംചെയ്തതിനുശേഷം സെക്രട്ടറിയുടെ ചാര്‍ജ് വഹിച്ചിരുന്നത് മനോജാണ്. പ്രശ്‌നം ഒതുക്കിത്തീര്‍ത്തു തടിതപ്പാന്‍ ഭരണസമിതിയും ചില സഹകരണ ഉദ്യോഗസ്ഥരും ചേര്‍ന്ന് നീക്കം നടത്തിയെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സഹകരണ രജിസ്ട്രാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും അന്വേഷണസംഘം മനോജിന്റെ മൊഴിയെടുത്തിരുന്നതായി പറയപ്പെടുന്നു. അന്ന് സെക്രട്ടറിയായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു.
ഒന്നര കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് അനുമാനം. അശ്വതിയാണ് മനോജിന്റെ ഭാര്യ. നാല് വയസ്സുള്ള മൈഥിലി മകളാണ്. വിശദാന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക