|    Mar 23 Thu, 2017 1:55 pm
FLASH NEWS

ബാങ്ക് വിളിഅവഹേളിച്ചത് അപലപനീയം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

Published : 3rd August 2016 | Posted By: SMR

ചേളാരി: ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മുസ്‌ലിം പള്ളികളിലെ ബാങ്കിനെ നായയുടെ കുരയോടുപമിക്കുകയും മതവിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്തതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്ര ല്‍ കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. രണ്ടു മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്നതും നൂറ്റാണ്ടുകളായി നാടുനീളെ നടന്നു വരുന്നതുമായ ബാങ്കുവിളി ചിലരുടെ മാത്രം ഉറക്കം കെടുത്തുന്നതിന്റെ കാരണം മറ്റെന്തെങ്കിലുമാണോ എന്ന് സൂക്ഷ്മപരിശോധന നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ജനകോടികള്‍ക്കോ രാജ്യത്തിന്റെ സുഭദ്രമായ അസ്തിത്വത്തിനോ ഒട്ടും സഹായകമല്ലാത്ത ഏകീകൃത സിവി ല്‍കോഡ് എന്ന ഓലപ്പാമ്പ് ഉയ ര്‍ത്തി നാട്ടില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തല്‍പരകക്ഷികള്‍ നിരര്‍ഥകമായ ഇത്തരം ശ്രമങ്ങളില്‍ നിന്നു പിന്തിരിയണമെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അഭിപ്രായപ്പെട്ടു.
ആഗസ്ത് 17ന് പാലക്കാട് ഒറ്റപ്പാലത്തുവച്ച് സംസ്ഥാന സാരഥീ സംഗമം നടത്താന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
എം എം മുഹ്‌യുദ്ദീന്‍ മുസ്‌ല്യാര്‍ ആലുവ, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദിര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മുക്കം, മൊയ്തീന്‍ മുസ്‌ല്യാര്‍ പുറങ്ങ്, കെ കെ ഇബ്‌റാഹീം മുസ്‌ല്യാര്‍ കോഴിക്കോട്, അബ്ദുല്ല കൊട്ടപ്പുറം, എം എ ചേളാരി, കെ ടി ഹുസയ്ന്‍കുട്ടി മൗലവി മലപ്പുറം, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, എ എം ശരീഫ് ദാരിമി നീലഗിരി, പി ഹസന്‍ മുസ്‌ല്യാര്‍ വണ്ടൂര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം, പി ടി കുഞ്ഞുമുഹമ്മദ് മുസ്‌ല്യാര്‍  സംസാരിച്ചു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക