|    May 23 Tue, 2017 6:15 pm
FLASH NEWS

ബാങ്ക് ലയനവിരുദ്ധ പ്രക്ഷോഭം ശക്തമാക്കും: എസ്ബിടിഇയു

Published : 29th August 2016 | Posted By: SMR

മലപ്പുറം: അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നടപടിയില്‍ നിന്നു പിന്‍മാറണമെന്ന് എസ്ബിടി എംപ്ലോയീസ് യൂനിയന്‍ ദേശീയ ജനറല്‍ കൗണ്‍സില്‍ പ്രമേയം മുഖേന ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
എസ്ബിടി ഉള്‍പ്പെടെയുള്ള അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കുന്നതിനാണ്. ഈ നീക്കം ശാഖകള്‍ അടച്ചു പൂട്ടാനും സാധാരണക്കാര്‍ക്ക് ബാങ്കിങ് സേവം ലഭ്യമല്ലാതാക്കാനും കാരണമാവുമെന്നും പ്രമേയം ബന്ധപ്പെട്ടവരോട് ചൂണ്ടിക്കാട്ടുന്നു.
ഇതിനെതിരേ ജീവനക്കാരോടൊപ്പം ബാങ്കിടപാടുകാരെയും ബഹുജനങ്ങളെയും അണി നിരത്തി പ്രക്ഷോഭം കൂടുതല്‍  ശക്തമാക്കാനും സമ്മേളനം തീരുമാനിച്ചു.  എഐബിഇഎ സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ പിള്ള, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ മല്ലിക, എസ്ബിടിഇയു സെക്രട്ടറി കെ ചന്ദ്രശേഖരന്‍ സംസാരിച്ചു. എസ്ബിടിഇയു ജനറല്‍ സെക്രട്ടറിയും എസ്എസ്ബിഇഎ ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ എസ് കൃഷ്ണ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day