|    Mar 26 Sun, 2017 10:49 pm
FLASH NEWS

ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: എസ്ബിടിയെയും മറ്റു നാല് സബ്‌സിഡിയറി ബാങ്കുകളെയും ലയിപ്പിക്കുന്നതിനെതിരേ ഇന്നും നാളെയും ആഹ്വാനം ചെയ്തിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് അഞ്ച് സ്റ്റേറ്റ് അസോഷ്യേറ്റ് ബാങ്കുകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹരജിയും ഫയല്‍ ചെയ്തിരുന്നു. റിട്ട് ഫയലില്‍ സ്വീകരിച്ച കോടതി, സമരം തടയണമെന്ന ബാങ്ക് മാനേജ്‌മെന്റുകളുടെ വാദത്തിന് അനുകൂലമായി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് യൂനിയനുകള്‍ സമരം താല്‍ക്കാലികമായി മാറ്റിവച്ചത്.
തങ്ങള്‍ എന്നും കോടതിവിധിയെ മാനിച്ചിട്ടേയുള്ളൂവെന്നും യുക്തമായ നിയമനടപടികള്‍ സ്വീകരിച്ചു ശക്തിയോടെ സമരമുഖത്തേക്കു വരുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയീസ് യൂനിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ പ്രതികരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക