|    Jun 18 Mon, 2018 10:53 pm
Home   >  Todays Paper  >  page 9  >  

ബാങ്ക് നിരോധനത്തിനെതിരേ വെസ്റ്റ്ബാങ്കില്‍ സംയുക്ത ബാങ്ക്

Published : 24th November 2016 | Posted By: SMR

വെസ്റ്റ്ബാങ്ക്: ബാങ്ക്‌വിളിക്ക് നിരോധനമേര്‍പ്പെടുത്തിയ ഇസ്രായേല്‍ സര്‍ക്കാറിന്റെ നടപടിക്കെതിരേ നാബുലുസ്  ചത്വരത്തില്‍ ബാങ്ക് വിളിച്ച് മുസ്‌ലിംകളും, സുമേറിയന്‍ ജൂതരും, ക്രിസ്ത്യാനികളും സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. മിനാരങ്ങള്‍ ഒരിക്കലും നിശബ്ദമാകില്ല എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പ്രതിഷേധ സംഗമത്തില്‍ പ്രദേശവാസികളും ഫലസ്തീന്‍ സംഘടനാ പ്രതിനിധികളും വിവിധ മതവിശ്വാസികളും പങ്കാളികളായി. തങ്ങളുടെ പുണ്യസ്ഥലങ്ങള്‍ കൊണ്ടുള്ള കളി അവസാനിപ്പിക്കുകയെന്ന സന്ദേശമാണ് ഇസ്രായേലിന് ഇതിലൂടെ നല്‍കുന്നതെന്ന് പരിപാടിയുടെ മുഖ്യസംഘാടകന്‍ മാസിന്‍ അല്‍ദന്‍ബക്ക് പറഞ്ഞു.
ബാങ്കുവിളി നിര്‍ത്തലാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തെ നബുലുസിലെ കാത്തലിക് ചര്‍ച്ച് ബിഷപ്പ് യൂസഫ് സാഅ്ദ അപലപിച്ചു. അധിനിവേശകരുടെ ധാര്‍മികവും രാഷ്ട്രീയവുമായ പാപ്പരത്തമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നത് വരേക്കും സുരക്ഷയും സമാധാനവും ഉണ്ടാവുകയില്ല. ദിവസത്തില്‍ അഞ്ച് നേരം അല്ലാഹു അക്ബര്‍ മസ്ജിദില്‍ നിന്ന് ഉയരുന്നതും, ഞായറാഴ്ച്ചകളില്‍ ചര്‍ച്ചില്‍ നിന്നും മണിനാദം കേള്‍ക്കുകയും ചെയ്താല്‍ സുമേറിയക്കാരായ തങ്ങള്‍ സുരക്ഷിതരാണ് എന്നാണര്‍ത്ഥം ജൂതവിഭാഗത്തില്‍പെട്ട സുമേരിയക്കാരുടെ സെക്രട്ടറി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss