|    Nov 15 Thu, 2018 1:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്

Published : 13th June 2017 | Posted By: fsq

 

കൊച്ചി: ഫെഡറല്‍ ബാങ്കിനെ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുകയാണെന്ന്  ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂനിയന്‍(ബെഫി) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്കിന്റെ പാരമ്പര്യം നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ബാങ്കിന്റെ മാനേജിങ് ഡയറക്ടറടക്കമുള്ളവരില്‍ ഭൂരിഭാഗവും  വിദേശ ബാങ്കുകളുടെ പ്രതിനിധികളാണ്. കൂടാതെ, ഭൂരിപക്ഷം താക്കോല്‍ സ്ഥാനങ്ങളില്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നുള്ളവരും. ഇത് ഫെഡറല്‍ ബാങ്കിനെ ലയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്. പൊതുമേഖലാ ബാങ്കായിട്ടു പോലും എസ്ബിടിക്കു സംഭവിച്ചെങ്കില്‍ ഫെഡറല്‍ ബാങ്കിനെ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ എളുപ്പമാവുമെന്നും അവര്‍ പറഞ്ഞു. നന്ദകുമാര്‍, നരേന്ദ്രന്‍, അനില്‍, ഷാജു ആന്റണി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss