|    Dec 12 Tue, 2017 9:26 pm
FLASH NEWS

ബാങ്ക് ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ച മാനേജറും സുഹൃത്തും അറസ്റ്റില്‍

Published : 10th November 2016 | Posted By: SMR

പേരാമ്പ്ര: സിന്‍ഡിക്കേറ്റ് ബാങ്ക് പേരാമ്പ്ര ശാഖയിലെ അസി. മാനേജറായ യുവതിയെ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് നല്‍കിയ പരാതിയില്‍ ബാങ്ക് മാനേജര്‍ ഷെഫീക്ക് അഹമ്മദ് (38), സുഹൃത്ത് പൊന്‍പറ രാജേഷ് കുമാര്‍ (43) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. മറ്റ് ജീവനക്കാര്‍ ഓഫിസില്‍ നിന്നു പോയാലും മാനേജര്‍ നിരന്തരമായി യുവതിയെ അധിക ജോലി നല്‍കിയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ലൈംഗിക ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കിലെത്തിയ സഹോദരനോട് തട്ടിക്കയറുകയും ജനപ്രതിനിധികളോടും പോലിസിനോടും മാധ്യമ പ്രവര്‍ത്തകരോടും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന്്് മാനേജരെ ബാങ്കില്‍ പൂട്ടിയിടുകയും കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തതോടെ പോലിസ്  ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാനേജറുടെ സഹായിയായ രാജേഷ് കുമാറിന്റെ പേരിലും യുവതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇരുവരെയും കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക