|    Jul 23 Mon, 2018 11:19 pm
FLASH NEWS
Home   >  Kerala   >  

ബാങ്ക് ഗ്യാരന്റി നല്‍കാത്ത വിദ്യാര്‍ഥികളെ പുറത്താക്കി; മലബാര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

Published : 26th September 2017 | Posted By: mi.ptk

കോഴിക്കോട്: ബാങ്ക് ഗ്യാരന്റി നല്‍കിയില്ലെന്നാരോപിച്ച് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസിന് പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പുറത്താക്കി. രണ്ടാഴ്ച മുന്‍പ് പ്രവേശനം നേടിയെ 33 വിദ്യാര്‍ഥികളെയാണ് ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കിയില്ലെന്നാരോപിച്ച് അധികൃതര്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. ബാങ്ക് ഗ്യാരന്റി നല്‍കാതെ ക്ലാസില്‍ കയറേണ്ടെന്നാണ് അധികൃതരുടെ നിലപാട്. ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് കോളേജ് അധികൃതരുടെ നടപടി.
വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്‌യു,എബിവിപി പ്രവര്‍ത്തകര്‍ കോളേജില്‍ പ്രതിഷേധിച്ചു.
സ്വാശ്രയപ്രവേശന ഫീസുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി, ആറു ലക്ഷം രൂപയ്ക്ക് ബാങ്ക് ഗ്യാരന്റി ഈടാക്കാന്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് പല വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമാകാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ തലത്തില്‍ ബാങ്ക് ഗ്യാരന്റി ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയും ചെയ്യുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss