|    Mar 23 Thu, 2017 7:58 am
FLASH NEWS

ബാങ്ക് കവര്‍ച്ചാശ്രമം; അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്

Published : 20th August 2016 | Posted By: SMR

തൊടുപുഴ: ബാങ്ക് കവര്‍ച്ചാ ശ്രമം സംബന്ധിച്ച പോലിസ് അന്വേഷണം അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് .ബാങ്കിനുള്ളില്‍ കയറിയ വ്യക്തിയുടെ രൂപ സാദ്യശ്യവും സാഹചര്യ തെളിവുകളുമാണ് പോലിസിനെ ഇത്തരത്തിലൊരു നിഗമനത്തിലെത്തിക്കുന്നത്.തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ ഇതുവരെ 18 പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു.നിരവധിപ്പേര്‍ പോലിസിന്റെ നിരീക്ഷണത്തിലാണ്.ഇടതുകാലിനു മുടന്തുള്ള ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
തൊടുപുഴയുടെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.ഇവരെക്കുറിച്ചുള്ള  വിവരങ്ങള്‍ പോലിസ് ശേഖരിച്ച് വരികയാണ്.ഒരാഴ്ചക്കുള്ളില്‍ കള്ളന്‍മാരെ പിടിച്ചില്ലെങ്കില്‍ കസേര ഇളകുമെന്ന ജില്ല പോലിസ് മേധാവിയുടെ അന്ത്യശാസനവുമുണ്ട്.ഇതോടെ പോലിസ് ബാങ്ക് കവര്‍ച്ചയ്ക്ക് പിന്നാലെയാണ്.എന്നാല്‍ കവര്‍ച്ചാ ശ്രമാണോ,ബാങ്കില്‍ സമീപ കാലത്ത് ഒരു ജീവനക്കാരന്‍ 47ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ എന്തെങ്കിലും തരത്തിലൂള്ള ആസുത്രിത ശ്രമമാണോയെന്നും അന്വേഷിക്കുന്നുണ്ട്.ബാങ്കില്‍ കഴിഞ്ഞ ഒരാഴ്ചയായി എത്തിയവരെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബാങ്കിലെത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധന നടത്തി വരികയാണ്.തൊടുപുഴയിലെ വിവിധ ലോഡ്ജുകളില്‍ പോലിസ് ഇന്നലെയും പരിശോധന നടത്തി.ബാങ്കില്‍ ഇന്നലെയും പോലിസെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
സമീപത്തെ ജ്വലറിയിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കാമറ ദൃശ്യങ്ങള്‍ പോലിസ് പരിശോധന നടത്തി.ബാങ്കിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിലുള്ള അവ്യക്തതയും ചില ഭാഗങ്ങളിലെ കാമറകള്‍ പ്രവര്‍ത്തിക്കാത്തതും അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന സംഗതികളാണ്.തൊടുപുഴ നഗരത്തില്‍ കഴിഞ്ഞ മുന്ന് ദിവസമായി ശക്തമായ പട്രോളിങാണ് പോലിസ് രാത്രിയില്‍ നടത്തി വരുന്നത്.

(Visited 38 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക