|    Jan 16 Mon, 2017 10:46 pm
FLASH NEWS

ബാങ്ക് കലക്ഷന്‍ ഏജന്റിന്റെ പണം തട്ടിയ സംഭവം: മൂന്നുപേര്‍ പിടിയില്‍

Published : 7th October 2016 | Posted By: Abbasali tf

മാനന്തവാടി: ബൈക്കിലെത്തി ബാങ്ക് കലക്ഷന്‍ ഏജന്റിന്റെ പണം തട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ മാനന്തവാടി പോലിസിന്റെ പിടിയിലായി. പഞ്ചാരക്കൊല്ലി സ്വദേശികളായ ചോലക്കുന്നില്‍ അബ്ദുല്‍ അസീസ് (44), പടുവില്‍ അനസ് (24), കമ്മന എടവത്ത് മീത്തല്‍ പ്രണവ് (19) എന്നിവരാണ് പിടിയിലായത്. കേരള ഗ്രാമീണ്‍ ബാങ്ക് മാനന്തവാടി ശാഖാ കലക്ഷന്‍ ഏജന്റ് പാണ്ടിക്കടവ് കാവുങ്കല്‍ സോമനാണ് കവര്‍ച്ചയ്ക്കിരയായത്. സപ്തംബര്‍ 20ന് സന്ധ്യയ്ക്ക് വീട്ടിലേക്ക് പോവുന്ന വഴി ബൈക്കിലെത്തിയ സംഘം ഇയാളുടെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. 68,840 രൂപയും മൊബൈല്‍ ഫോണും ബാഗിലുണ്ടായിരുന്നു. ഫോണ്‍ പിന്നീട് പീച്ചങ്കോട് വച്ച് വഴിയരികില്‍ നിന്നു ലഭിച്ചു. പെയിന്റിങ് തൊഴിലിനിടെയാണ് പ്രതികള്‍ പരസ്പരം പരിചയപ്പെട്ടത്. അഞ്ചു ദിവസത്തോളം ഇവര്‍ സോമനെ നിരീക്ഷിച്ചു. ഇതിനു മുമ്പ് ഒരുതവണ പണം തട്ടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എങ്കിലും ശ്രമം തുടര്‍ന്നു. സംഭവദിവസം സോമന്‍ കയറിയ ബസ്സില്‍ അസീസും കയറി വിവരങ്ങള്‍ മറ്റ് രണ്ടുപേര്‍ക്കും കൈമാറി. ഇതനുസരിച്ച് കാത്തുനിന്ന പ്രണവ് ബൈക്ക് ഓടിക്കുകയും അനസ് ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു. സൂക്ഷ്മമായ അന്വോഷണത്തിലൂടെയാണ് പ്രതികള്‍ വലയിലായത്. ഇവര്‍ മറ്റ് മോഷണക്കേസുകളിലും ഉള്‍പ്പെട്ടിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യംചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി എസ്‌ഐ വിനോദ് വലിയാറ്റൂര്‍, അഡീഷനല്‍ എസ്‌ഐ ഉബൈദ്, സിപിഒമാരായ മനു അഗസ്റ്റ്യന്‍, വി കെ മനേഷ് കുമാര്‍, സാജന്‍ എന്നിവരും ജില്ലാ പോലിസ് മേധാവിയുടെയും സിഐയുടെയും സ്‌പെഷ്യല്‍ ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക