|    Jul 23 Mon, 2018 8:49 pm
FLASH NEWS

ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖയില്‍ തീ

Published : 20th September 2017 | Posted By: fsq

 

തൊടുപുഴ: ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖയില്‍ തീയും പുകയും ഉയര്‍ന്നു. ഇതോടെ പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ അഗ്നിശമന സേനയില്‍ വിവരം അറിയിച്ചു. സ്‌റ്റേഷന്‍ ഓഫിസര്‍ ടി പി കരുണാകരന്‍പിള്ളയുടെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഫയര്‍ എക്സ്റ്റിങ്ക്വിഷര്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.25 ഓടെയാണ് ഇടുക്കി റോഡില്‍ കല്ലറയ്ക്കല്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനുള്ളിലെ സീലിങ്ങില്‍ നിന്ന് പുകയും തീയും ഉയര്‍ന്നത്. ഈ സമയം വനിതാ ജീവനക്കാര്‍ മാത്രമാണ് ബാങ്കിലുണ്ടായിരുന്നത്. പരിഭ്രാന്തരായ ഇവര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. തുടര്‍ന്ന് മെയ്ന്‍ സ്വിച്ച് ഓഫാക്കിയ ശേഷം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സിഎഫ്എല്‍ ബള്‍ബിന് തീപ്പിടിച്ച് സീലിങിലേക്ക് പടര്‍ന്നതാണ് പ്രശ്‌നമായത്. ബാങ്കിലെ ഫയര്‍ എക്സ്റ്റിങ്ക്വിഷര്‍ പ്രവര്‍ത്തനരഹിതമായതും വിനയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss