|    Jan 21 Sat, 2017 1:41 am
FLASH NEWS

ബാങ്ക് ഉപരോധം; 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Published : 19th October 2016 | Posted By: Abbasali tf

മാനന്തവാടി: നഗരസഭയിലെ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് ഉപരോധിച്ച സംഭവത്തില്‍ 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. തുടര്‍ച്ചയായി രണ്ടുതവണ ബാങ്ക് ഉപരോധിക്കുകയും വനിതകള്‍ അടക്കമുള്ള ജീവനക്കാരെ തടഞ്ഞുവയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാനേജിങ് ഡയറക്ടര്‍ പോലിസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കെ എം ഫ്രാന്‍സിസ്, ജുബൈര്‍ പഞ്ചാരക്കൊല്ലി, സുനീഷ്, സി പി മുഹമ്മദലി തുടങ്ങി 15 പേര്‍ക്കെതിരേ കേസെടുത്തത്.പെന്‍ഷന്‍ തുക ലഭിക്കാത്ത വൃദ്ധ നല്‍കിയ പരാതിയില്‍, നഗരസഭാ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ടി ബിജു പണം തട്ടിയെടുത്തെന്നാണ് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് യുഡിഎഫും ബിജെപിയും വിഷയം ഏറ്റെടുക്കുകയും പി ടി ബിജുവിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് പെന്‍ഷന്‍ വിതരണത്തിന്റെ ഉത്തരവാദിത്തമുള്ള മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിനെതിരേ ഉപരോധ സമരവുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നത്. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ടി ബിജുവിനെതിരായ ഗൂഢാലോചനയില്‍ ബാങ്ക് പങ്കുചേര്‍ന്നെന്നാണ് ഇടതുപക്ഷത്തിന്റെ ആക്ഷേപം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക