|    Jan 20 Fri, 2017 5:39 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ബാങ്ക് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച വ്യാപാരികള്‍ക്ക് തടവ്

Published : 6th June 2016 | Posted By: SMR

ദോഹ: പ്രാദേശിക ബാങ്കിലെ ക്രെഡിറ്റ് ഡയറക്ടര്‍ക്ക് 3.2 ലക്ഷം ആസ്‌ത്രേലിയന്‍ ഡോളര്‍ കൈക്കൂലി വാഗ്ദാനം ചെയ്ത വ്യവസായിക്കും വാഹന കമ്പനി ഡയറക്ടര്‍ക്കും പ്രൈമറി കോര്‍ട്ട് തടവ് ശിക്ഷ വിധിച്ചു. യൂറോപ്യന്‍ ബാങ്കില്‍ നിന്നും വാഹന കമ്പനിക്ക് ഇന്റര്‍നാഷനല്‍ വാറന്റി ലറ്റര്‍ ലഭ്യമാക്കുന്നതിനു പകരമായാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്. മൂന്ന് വര്‍ഷത്തെ തടവും പതിനായിരം റിയാല്‍ പിഴയുമാണ് ശിക്ഷ. ഉദ്യോഗസ്ഥനെ വധഭീഷണി മുഴക്കിയതായ കുറ്റത്തില്‍ നിന്നും മതിയായ തെളിവിന്റെ അഭാവത്തില്‍ ഒന്നാം പ്രതിയെ വിമുക്തനാക്കിയിട്ടുണ്ട്.
ജസ്റ്റിസ് യാസിര്‍ അലി അല്‍സയാത്തിന്റെ നേതൃത്വത്തില്‍ ഡോ.ഇമാദ് ഹുസൈന്‍ നജം, ജാസിം അല്‍ഫദാല എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക