|    Sep 19 Wed, 2018 4:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍കാര്‍ഡിന്റെ കോപ്പി മതിയാവില്

Published : 22nd August 2018 | Posted By: kasim kzm

ലമുംബൈ: ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാവില്ല. ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ചുള്ള സ്ഥിരീകരണം നടത്തിയാല്‍മാത്രമേ അക്കൗണ്ട് തുറക്കാനാകൂ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പുതിയ തീരുമാനം.അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ബയോമെട്രിക് അല്ലെങ്കില്‍ ഒടിപി സ്ഥിരീകരണമില്ലെങ്കില്‍ ഇനി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനാവില്ല. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കാണ് ഉത്തരവാദിത്വമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലുംതരത്തില്‍ വീഴ്ചവരുത്തിയാല്‍ ഉത്തരവാദി ബാങ്ക് അധികൃതകരാകും. മറ്റാരുടെയെങ്കിലും വോട്ടേഴ്‌സ് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് ആരെങ്കിലും ബാങ്ക് അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss