|    Dec 18 Tue, 2018 1:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ശമ്പളം തടയാനാവില്ലെന്ന് ഹൈക്കോടതി

Published : 20th November 2018 | Posted By: kasim kzm

മുംബൈ: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം നല്‍കുന്നത് തടയാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 2016ലാണ് തുറമുഖ ജീവനക്കാരനായ രമേശ് പരുലെ കോടതിയെ സമീപിച്ചത്.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തന്റെ ശമ്പളം പിടിച്ചുവച്ചിരിക്കുകയാണെന്നായിരുന്നു പരാതി. എന്നാല്‍, ശമ്പളം വേണമെങ്കില്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനാണ് ഷിപ്പിങ് മന്ത്രാലയം രമേശിനോട് ആവശ്യപ്പെട്ടത്. ഇതിനു രമേശ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശമ്പളം നല്‍കുന്നത് നിര്‍ത്തിയത്.
സുപ്രിംകോടതി സപ്തംബര്‍ 26ന് ആധാര്‍ വിഷയത്തില്‍ വിധി പുറപ്പെടുവിച്ചിരുന്നു. ആധാറിന്റെ ഭരണഘടനാ സാധുതയെ 4:1 എന്ന ഭൂരിപക്ഷത്തില്‍ കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം നല്‍കുന്നത് തടയാനാവില്ലെന്ന് ജസ്റ്റിസ് എസ് ഓക്ക പറഞ്ഞു. സുപ്രിംകോടതിയുടെ വിധി പരിശോധിക്കുകയും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം നിരോധിക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
രമേശ് പരുലെയുടെ ശമ്പള കുടിശ്ശിക അടയ്ക്കുന്നതിനായി കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ കേസില്‍ അന്തിമ വിധി പറയുന്നത് ജനുവരി 8നായിരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss