|    Mar 27 Mon, 2017 4:36 am
FLASH NEWS

ബാങ്കോക്ക് ചര്‍ച്ച മഹത്തായ വഞ്ചനയെന്ന് കോണ്‍ഗ്രസ്

Published : 7th December 2015 | Posted By: G.A.G

india-pakന്യൂഡല്‍ഹി: ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ നടത്തിയ ചര്‍ച്ച മഹത്തായ വഞ്ചനയാണെന്ന് കോണ്‍ഗ്രസ്. മോഡി സര്‍ക്കാരിന് പാകിസ്താന്‍ നയത്തിലുള്ള സ്ഥിരതയില്ലായ്മയെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
ഇത്രയും നാള്‍ സര്‍ക്കാര്‍ പരസ്യമായി പറഞ്ഞിരുന്ന എല്ലാ നിലപാടുകളെയും പരസ്യമായി വഞ്ചിക്കുകയാണ് പുതിയ ചര്‍ച്ചകളിലൂടെ ചെയ്തത്.
കഴിഞ്ഞ തവണ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ചര്‍ച്ചകള്‍ റദ്ദാക്കിയതിന് ശേഷം ഇപ്പോള്‍ ചര്‍ച്ച നടത്തിയത് മഹത്തായ വിജയമാണെന്നും തിവാരി പരിഹസിച്ചു. ചര്‍ച്ചകള്‍ അത്ര അത്യാവശ്യമാണെങ്കില്‍ അതിന് പിന്നിലുള്ള യുക്തി വിശദീകരിക്കുവാനും ന്യൂഡല്‍ഹിയിലോ ഇസ്ലാമാബാദില്‍ വച്ചോ നടത്തുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും തിവാരി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും നാസിര്‍ ജിന്‍ജുഅയും തമ്മില്‍ ബാങ്കോക്കില്‍ ഇന്നലെയാണ് ചര്‍ച്ച നടത്തിയത്. ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയവയടക്കമുള്ള വിഷയങ്ങള്‍ ഇവര്‍ ചര്‍ച്ചചെയ്തിരുന്നു. മേഖലയിലെ സമാധാനമാണ് ലക്ഷ്യമെന്ന് ഇരുകക്ഷികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സമാധാനം, സുരക്ഷ, ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം സപ്തംബറില്‍ ദ്വികക്ഷി ചര്‍ച്ചകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം വിമര്‍ശനമുന്നയിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക