|    Jan 21 Sat, 2017 2:09 pm
FLASH NEWS

ബാങ്കോക്കിലെ ഹൈന്ദവ ക്ഷേത്രത്തില്‍ സ്‌ഫോടനം; 27 മരണം

Published : 19th August 2015 | Posted By: admin

ബാങ്കോക്ക്: തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഹൈന്ദവ ക്ഷേത്രത്തിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 27 മരണം. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാത്രി ഏഴോടെയാണു സ്‌ഫോടനമുണ്ടായത്.

ബാങ്കോക്കിലെ സെന്‍ട്രല്‍ ചില്‍ദോം ജില്ലയിലെ ഇറാവന്‍ ക്ഷേത്രത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് റിപോര്‍ട്ടുകളുണ്ട്.

പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. പൊട്ടാത്തനിലയില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ചൈനീസ് സഞ്ചാരികള്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. വിനോദസഞ്ചാര മേഖലയെയും അതിലൂടെ സാമ്പത്തിക മേഖലയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു പ്രതിരോധമന്ത്രി പ്രവിത് വോങ്‌സുവോങ് വ്യക്തമാക്കി. പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക