|    Aug 21 Mon, 2017 3:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാങ്കുകളുടെ ലയനം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്ന് ഇ ടി ബഷീര്‍

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബാങ്കുകളുടെ ലയനം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ ബാങ്ക് നിയമ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ലോകബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയിലെ വന്‍ ബാങ്കുകള്‍ക്ക് വഴിയൊരുക്കുമെന്നതും അനാരോഗ്യകരമായ മത്സരത്തെ ആരോഗ്യകരമാക്കാന്‍ ഇതുകൊണ്ട് സാധിക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. ചെറിയ ബാങ്കുകളുടെ പ്രാദേശിക പ്രസക്തി വലുതാണ്. അത് വന്‍കിട ബാങ്കില്‍ ലയിക്കുമ്പോള്‍ ഇല്ലാതാവും. ബാങ്കുകള്‍ നോക്കേണ്ടത് ലാഭത്തിന്റെയും സാമ്പത്തിക വികാസത്തിന്റെയും കണ്ണുകൊണ്ട് മാത്രമല്ല സാമൂഹിക ബാധ്യതയുടെ കാഴ്ചപ്പാടില്‍ കൂടിയാണെന്നും ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു. അതേസമയം, ലയനം നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു. ലോക്‌സഭയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ലയനത്തിനു ശേഷം എസ്ബിഐയുടെ കാര്യക്ഷമത കുറയുകയും ചരിത്രത്തില്‍ ആദ്യമായി ബാങ്ക് നഷ്ടത്തിലാവുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.  കുരുമുളക് ഇറക്കുമതി നിയന്ത്രിച്ച് വിലസ്ഥിരത ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. വിയറ്റ്‌നാം കുരുമുളക് ശ്രീലങ്ക വഴി അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നത് ഗണ്യമായ രീതിയില്‍ വില കുറയുന്നതിനും ഇടയാക്കിയിട്ടുണ്ട്. തുറമുഖങ്ങളിലെ പരിശോധനകള്‍ കര്‍ശനമാക്കി ഇറക്കുമതി തടയുകയും, ഇറക്കുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ വില്‍ക്കുന്നതിന് ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നും ജോയ്‌സ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക